മനാമ:
ഷോപ്പിങ് വിസ്മയമൊരുക്കുന്ന ‘ഓട്ടം ഫെയർ’ വ്യാപാരോത്സവത്തിന് തുടക്കമായി. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ നാസർ അലി ഖഇദി 32ാമത് പതിപ്പ് ഉദ്ഘാടനം ചെയ്തു. ഡിസംബർ 21 വരെ നീളുന്ന മേളയിൽ 596 ചില്ലറ വിൽപനക്കാർ പങ്കെടുക്കുന്നുണ്ട്. ഈ വർഷം പങ്കാളിത്തത്തിൽ 20 ശതമാനം വർധനയാണുള്ളത്.
ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ നടക്കുന്ന മേളയിൽ കുവൈത്ത്, ഫലസ്തീൻ, സൗദി അറേബ്യ, സിംഗപ്പൂർ തുടങ്ങി 18 രാജ്യങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾ ലഭ്യമാണ്. മേളയിൽ പ്രവേശനത്തിന് www.theautumnfair.com എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.