മനാമ:
ഒടുവിൽ ബഹ്‌റൈൻ അത്‌ലറ്റ് മറിയം യൂസഫ് ജമാൽ 2012 ലണ്ടൻ ഒളിമ്പിക്‌സിലെ സ്വർണമെഡലിന് അർഹത നേടി. ഉത്തേജക മരുന്ന്കേസിൽ 1500 മീറ്റർ ഓട്ടത്തിലെ വിജയിയെയും റണ്ണർ അപ്പിനെയും പുറത്താക്കി അവരുടെ സ്വർണവും വെള്ളിയും നീക്കം ചെയ്തിരുന്നു. മറിയം യൂസഫ് ജമാൽ 1500 മീറ്റർ ഓട്ടത്തിലെ വെങ്കല മെഡൽ ജേതാവായിരുന്നു.