അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന്​ വി​ര​ലു​ക​ൾ ന​ഷ്​​ട​മാ​യി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങേ​ണ്ടി വ​ന്ന പ്ര​വാ​സി​ക്ക്​ തു​ണ​യാ​യി ഹോ​പ്​ ബ​ഹ്​​റൈ​ൻ

jpg_20211218_130633_0000

മ​നാ​മ: ജോ​ലി സ്​​ഥ​ല​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന്​ വി​ര​ലു​ക​ൾ ന​ഷ്​​ട​മാ​യി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങേ​ണ്ടി വ​ന്ന പ്ര​വാ​സി​ക്ക്​ തു​ണ​യാ​യി ഹോ​പ്​ ബ​ഹ്​​റൈ​ൻ.

തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴ് സ്വ​ദേ​ശി അ​നി​ൽ കു​മാ​റി​നാ​ണ്​ ഹോ​പ്​ പ്ര​വ​ർ​ത്ത​ക​രു​ടെ കാ​രു​ണ്യം തു​ണ​യാ​യ​ത്. പ​തി​വ് സ​ൽ​മാ​നി​യ ഹോ​സ്​​പി​റ്റ​ൽ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ്​ ഇ​ദ്ദേ​ഹ​ത്തെ ഹോ​പ്​ പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്ന​ര വ​ർ​ഷം മു​മ്പാ​ണ്​ അ​നി​ൽ​കു​മാ​ർ ബ​ഹ്​​റൈ​നി​ലെ​ത്തി​യ​ത്. പ്രാ​യ​മാ​യ അ​മ്മ, ഭാ​ര്യ, ര​ണ്ടു ആ​ൺ​കു​ട്ടി​ക​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​െൻറ ഏ​ക ആ​ശ്ര​യ​മാ​ണ്​ ഇ​ദ്ദേ​ഹം. ബ​ഹ്​​റൈ​നി​ൽ കാ​ർ​പെൻറ​റി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഇ​ട​ത് ചൂ​ണ്ടു​വി​ര​ൽ പാ​തി​യും മൂ​ന്നു കൈ​വി​ര​ലു​ക​ൾ പൂ​ർ​ണ​മാ​യും യ​ന്ത്ര​ത്തി​ൽ​പെ​ട്ട്​ അ​റ്റു പോ​വു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​ക​ൾ​ക്ക് ശേ​ഷം വെ​റും കൈ​യോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ നി​ർ​ബ​ന്ധി​ത​മാ​യ അ​വ​സ്​​ഥ​യി​ലാ​ണ്​ ഹോ​പ്​ ബ​ഹ്​​റൈ​ൻ സ​ഹാ​യ​ത്തി​നെ​ത്തു​ന്ന​ത്. തു​ട​ർ​ന്ന്​ ഹോ​പ്​ അം​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ സ​മാ​ഹ​രി​ച്ച്​ 645 ദീ​നാ​ർ അ​നി​ൽ കു​മാ​റി​െൻറ ഭാ​ര്യ​യു​ടെ അ​ക്കൗ​ണ്ട് ന​മ്പ​റി​ലേ​ക്ക് അ​യ​ച്ചു കൊ​ടു​ത്തു. കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി​യാ​ണ്​ അ​നി​ൽ കു​മാ​റി​​നെ യാ​ത്ര​യാ​ക്കി​യ​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!