കോവിഡ് കാലത്ത് നിസ്വാർഥ സേവനം ചെയ്തവരെ ആദരിച്ച് ബി.കെ.എസ്.എഫ്

IMG-20211221-WA0035

മ​നാ​മ: ബ​ഹ്​​റൈ​ൻ ദേ​ശീ​യ​ദി​ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​വി​ഡ് കാ​ല​ത്ത്​ നി​സ്വാ​ർ​ഥ സേ​വ​നം ചെ​യ്​​ത​വ​രെ ബ​ഹ്​​റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം (ബി.​കെ.​എ​സ്.​എ​ഫ്) ആ​ദ​രി​ച്ചു. മ​ഹാ​മാ​രി​യി​ൽ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാ​നും മ​റ്റും സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ ഡോ. ​താ​ജു​ദ്ദീ​ൻ ബം​ഗ്ലാ​വും​പ​റ​മ്പി​ൽ, ഹ​സ്സ​ൻ അ​ലി സാ​ലാ​ഹ് അ​ലാ​ജി, അ​ബ്​​ദു​ൽ ഖാ​ദ​ർ ഷ​റ​ഫു​ദ്ദീ​ൻ, നാ​രാ​യ​ൺ റാ​ണ ഭ​ട്ട്, അ​ബ്​​ദു​ൽ അ​സീ​സ് ഹ​സ​ൻ റാ​ഷി​ദ്, റോ​ബി​ൻ​സ​ൺ സെ​ൽ​വ​രാ​ജ്, ശി​വ​ജി രാം ​ഗു​ജ്ജാ​ർ, വ​സ​ന്ത് കെ. ​ഇ​ല​ന​വ​ർ എ​ന്നി​വ​രെ​യാ​ണ്​ ആ​ദ​രി​ച്ച​ത്. മ​നാ​മ കെ. ​സി​റ്റി ബി​സി​ന​സ് സെൻറ​റി​ൽ ന​ട​ന്ന ദേ​ശീ​യ​ദി​നാ​ഘോ​ഷ സം​ഗ​മം പാ​ർ​ല​മെൻറ്​ അം​ഗം ഡോ. ​മ​സൂ​മ അ​ബ്​​ദു​ൽ റ​ഹീം ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ്​ സെ​ക്ര​ട്ട​റി ര​വി ശ​ങ്ക​ർ ശു​ക്ല, ബ​ഹ്​​റൈ​ൻ ബി​സി​ന​സ് വു​മ​ൺ സൊ​സൈ​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ഹ്​​ലം ജ​നാ​ഹി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ഘോ​ഷ​യാ​ത്ര​യോ​ടെ തു​ട​ങ്ങി​യ ച​ട​ങ്ങി​ൽ ബി.​കെ.​എ​സ്.​എ​ഫ്​ ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ അ​മ്പ​ലാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ൺ​വീ​ന​ർ ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി സ്വാ​ഗ​ത​വും ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ന​ജീ​ബ് ക​ട​ലാ​യി ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​പാ​ടി​യു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​ർ ഷി​ഫ അ​ൽ​ജ​സീ​റ മെ​ഡി​ക്ക​ൽ സെൻറ​റാ​യി​രു​ന്നു. അ​വ​താ​ര​ക​നാ​യ മാ​സി​ൽ ച​ട​ങ്ങ്​ നി​യ​ന്ത്രി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!