വോൾ സെയിൽ റെഡി മെയിഡ് അസോസിയേഷൻ വാർഷിക പൊതുയോഗം ചേർന്നു

IMG-20211221-WA0038

മനാമ : വോൾ സെയിൽ റെഡി മെയിഡ് അസോസിയേഷൻ വാർഷിക പൊതുയോഗം ബഹ്റൈൻ KMCC ഹാളിൽ ചേർന്നു..തൊഴിലാളികളും തൊഴിലുടമകളും ഒരേ ഹാളിൽ അടുത്തടുത്തിരുന്ന് സൗഹൃദം പങ്കിട്ട മനോഹരമായൊരു സായാഹ്നം സമ്മാനിച്ച ഒരു സുദിനമായിരുന്നു ഇത്.

ജന: സെക്രട്ടറി മുസ്തഫ സിറ്റ യുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തിൽ പ്രസി:
അർഷാദ് സിറ്റി ലൈഫ് അദ്ധ്യക്ഷത വഹിച്ചു.ബഹ്റൈൻ കെ എം സി സി നേതാവും റെഡിമെയ്ഡ് വ്യാപാരി കൂടിയായ കുട്ടൂസ മുണ്ടേരി ഉല്ഘാടനം നിർവഹിച്ചു.കച്ചവട രംഗത്തെ ഐക്യം ബിസിനസിൽ ഗുണം ചെയ്യുമെന്നും ഈ കൂട്ടായ്മ കാലഘട്ടത്തിൻ്റെ ആവശ്യമെന്നും ഉൽഘാടന പ്രസംഗത്തിൽ അദേഹം പറഞ്ഞു.
കെ എം സി സി സ്റ്റേറ്റ് ജന:സെക്രട്ടറി ഹസൈനാർ കളത്തിങ്കൽ മുഖ്യ പ്രഭാഷണം നടത്തി.

ബഹ്റൈനിലെ ഹോൾസെയിൽ റെഡിമെയ്ഡ് വില്പന രംഗത്ത് പ്രവർത്തിക്കുന്നവർ ആയിരുന്നു ഞങ്ങളെ പോലുള്ള സാമൂഹ്യ പ്രവർത്തകരുടെ നട്ടെല്ലെന്നും അവരുടെ കൂട്ടായ്മ ബഹ്റൈൻ പ്രവാസി സമൂഹത്തിന് ഗുണമായി ഭവിക്കുമെന്നും ഹസൈനാർ കളത്തിങ്കൽ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. ഓ കെ കാസിം സലീം തളങ്കര ,ഇബ്രാഹിം ദിനാർ എന്നിവർ ആശംസാ പ്രസംഗം നടത്തി.
തുടർന്ന് മരണമടഞ്ഞ പറഞ്ഞ നമ്മുടെ വഴികാട്ടിയും ഉപദേശക സമിതിയംഗവുമായിരുന്ന ബഷീർക്ക (അബു ഫറാസ്) യെ സദസ്സ് അനുസ്മരിച്ചു. ഇനാറ മോൾ എന്ന കുട്ടിയുടെ ചികിൽസക്ക് വേണ്ടി കൂട്ടായ്മ പിരിച്ച ഫണ്ട് ബന്ധപ്പെട്ടവർക്ക് വൈസ് പ്രസി: സൈമൺ ഗ്രീൻ ബേർഡ് വേദിയിൽ വെച്ച് കൈമാറി.
സെക്രട്ടറി മുസ്തഫ K കഴിഞ്ഞ കാലയളവിലെ സമ്പൂർണ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ ഭേദഗതികളൊന്നും ഇല്ലാതെ
റിപ്പോർട്ട് അംഗീകരിച്ചു പാസ്സാക്കി.ഡബ്ല്യൂ ആർ എ യിലെ സ്റ്റാഫുകളെല്ലാം ഒപ്പിട്ട് നൽകിയ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം അവധി എന്ന ആവശ്യമടങ്ങിയ നിവേദനം അവർ വേദിയിൽ വെച്ച് പ്രസിഡണ്ടിന് കൈമാറുകയും സദസ്സിൽ വെച്ച് അത് പ്രസിഡണ്ട് വായിക്കുകയും തുടർ നടപടികൾക്കായി വർക്കിംഗ് കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു.തുടർന്ന് നടന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ
ഔദ്യോഗിക പാനൽ സംഘടനാ കോർഡിനേറ്റർ ഇഖ്ബാൽ താനൂർ അവതരിപ്പിച്ചു. പാനൽ സദസ്സ് ഐക്യകണ്ഠേന അംഗീകരിച്ചു .പുതിയ കമ്മിറ്റി ചുമതല ഏറ്റെടുത്തു..
തുടർന്ന് സംഘടനയുടെ മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണ ഉൽഘാടനം മുതിർന്ന മെമ്പർ ഇബ്രാഹിം ന് നൽകി രക്ഷാധികാരി സലീം തളങ്കര നിർവ്വഹിച്ചു. പിന്നീട് പുതിയ ജോ:സെക്രട്ടറി കാസിം P നന്ദി പ്രകാശിപ്പിച്ചതോടെ 115 ഓളം പേർ പങ്കെടുത്ത പരിപാടിക്ക് പരിസമാപ്തിയായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!