മനാമ:
രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ സ്വകാര്യ മേഖലയുടെ പങ്ക് വലുതാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആന്‍ഡ് ഇൻഡസ്ട്രി ചെയർമാൻ സമീർ അബ്ദുല്ല നാസിെൻറ നേതൃത്വത്തിലുള്ള ഉന്നത തല സംഘത്തെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക മേഖലക്ക് ചേംബർ ഓഫ് കോമേഴ്സ് നൽകുന്ന സംഭാവന മികച്ചതാണെന്നും രാജ്യത്തിെൻറ സർവതോമുഖമായ വളർച്ചയിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിഫ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ രാജ്യത്തിെൻറയും ജനങ്ങളുടെയും പുരോഗതിയും വളർച്ചയും പരമപ്രധാനമാണെന്നും ചൂണ്ടിക്കാട്ടി. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സ്വകാര്യ മേഖലയിൽ ലഭ്യമാക്കുന്നതിനുള്ള സാധ്യതകളും ചർച്ചയായി.