മനാമ:
പ്രവാസി വിദ്യാർഥികളിൽ വിജ്ഞാനത്തോടൊപ്പം സർഗാത്മകതയും വളർത്തിയെടുക്കാൻ മലർവാടി ഐമാക് കൊച്ചിൻ കലാഭവനുമായി ചേർന്ന് സംഘടിപ്പിച്ച മലർവാടി മഴവില്ല് മെഗാ ചിത്രരചന മത്സരം വിദ്യാർഥികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരം ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ ഉദ്ഘാടനം ചെയ്തു. പുറംലോകം കാണാതെ വീടുകൾക്കുള്ളിൽ തങ്ങളുടെ കുഞ്ഞുജീവിതം തളച്ചിടേണ്ടിണ്ടിവന്ന ഈ കോവിഡ് കാലഘട്ടത്തിൽ പുതുതലമറയുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കികൊടുക്കുക എന്നുള്ളത് വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികൾക്ക് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് നന്മയുടെ പാതയിൽ ചേർത്തുനിർത്തുന്നതിനാണ് മലർവാടി ശ്രമിക്കുന്നതെന്ന് അധ്യക്ഷതവഹിച്ച ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻറ് ജമാൽ ഇരിങ്ങൽ ചൂണ്ടിക്കാട്ടി.