ബഹ്‌റൈൻ സെൻറ് പീറ്റെഴ്സ് പള്ളി ഹാശാ ആഴ്ച ശുശ്രുഷകൾക്ക് ഒരുങ്ങി

മനാമ: ബഹ്‌റൈൻ സെൻറ് പീറ്റെഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ഹാശാ ആഴ്ച ശുശ്രുഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നതിനു യാക്കോബായ സുറിയാനി സഭയുടെ
വാനമ്പാടി എന്നറിയപ്പെടുന്ന അഭിവന്ദ്യ ഐസക്ക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത ഏപ്രിൽ 10 ബുധനാഴ്ച ബഹറൈനിലെത്തുന്നു. കോട്ടയം പുതുവേലി പച്ചിലക്കാട്ട് (സിതാർകുഴിയിൽ) തോമസിന്റെയും,  സാറാമ്മയുടെയും മകനായി 1978 ജനുവരി 17ന് ഭൂജാതനായ തിരുമേനി 1993മെയ്‌ 13ന് കാലം ചെയ്ത കൊച്ചി ഭദ്രാസനാധിപൻ  തോമസ് മോർ
ഒസ്താത്തിയോസ് മെത്രാപ്പോലീത്തയിൽ നിന്ന് (പിതൃ പിതാവിന്റെ സഹോദരൻ) കോറൂയോ പട്ടം സ്വികരിച്ചു. കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രിഗോറിയോസിൽ നിന്നും
ശംശോനോ പട്ടവും, കാലം ചെയ്ത ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയാർക്കീസ്് ബാവായിൽ നിന്നും 2006 നവംബർ 16ന് കശീശ പട്ടവും സ്വികരിച്ചു. 2010 ജനുവരി 2ന് ശ്രേഷ്ഠ
ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവാ റമ്പാൻ സ്ഥാനം നൽകി. 2010 ജനുവരി 4ന് ശ്രേഷ്ഠ ബാവാ ഐസക്ക് മോർ ഒസ്താത്തിയോസ് എന്ന പേരിൽ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക്
ഉയർത്തി. അഭിവന്ദ്യ തിരുമേനി മൈലാപ്പൂർ ഭദ്രാസന മെത്രാപ്പോലീത്ത, യു എ യി ലെെ പാത്രിയാർക്കൽ വികാരി,  അഖില മലങ്കര യുത്ത്അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പരിശുദ്ധ യാക്കോബായ സഭയിൽ സേവനം അനുഷ്ഠിക്കുന്നു.

ഹാശാ ആഴ്ച ശുശ്രുഷകൾ 
12/04/19 വെള്ളി:- നാല്പതാം വെള്ളിയാഴ്ച്ച. വിശുദ്ധ കുർബാന രാവിലെ 8 ന് .
13/04/19. ശനി:- ഓശാന ശുശ്രുഷ വൈകീട്ട് 6:30 മുതൽ 10:30 വരെ
14, 15, 16 (ഞായർ,  തിങ്കൾ,  ചൊവ്വ):- സുവിശേഷ മഹായോഗം വൈകീട്ട് 7 മുതൽ 9 വരെ.
17/04/19 ബുധൻ:- വൈകീട്ട് 6:30 മുതൽ 10:30 വരെ പെസഹാ ശുശ്രൂഷയും,  വി..കുർബാനയും.
18/04/19 വ്യാഴം:- കാൽ കഴുകൽ ശുശ്രൂഷ വൈകിട്ട് 7 മുതൽ 9 വരെ 
19/04/19 വെള്ളി:- ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ രാവിലെ 8 മുതൽ വൈകിട്ട് 3:30 വരെ
(ബഹറിൻ കേരളീയ സമാജം ഹാൾ സെഖയാ)
20/04/19 അറിയിപ്പിന്റെ ശനി വിശുദ്ധ കുർബ്ബാന രാവിലെ 9 മണി, ഈസ്റ്റർ ശുശ്രൂഷകൾ
വൈകിട്ട് 6:30 മുതൽ 11:30 വരെ 

*ദുഖവെള്ളിയാഴ്ചയുടെ ഒഴികെ എല്ലാ ശുശ്രൂഷകളും സല്മാനിയയിലുള്ള പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് വികാരി ഫാദർ നെബു 39840243, സെക്രട്ടറി ബെന്നി റ്റി ജേക്കബ്  39261355