മനാമ :
പുനരുപയോഗ ഊർജ ലക്ഷ്യമായ 250 മെഗാവാട്ട് നിശ്ചിത സമയത്തേക്കാൾ മുമ്പേ പൂർത്തിയാക്കി ബഹ്‌റൈൻ ഒരു പുതിയ നാഴികക്കല്ല് സ്ഥാപിച്ചു.
2025 ഓടെ ലക്ഷ്യം കൈവരിക്കാനുള്ള പാതയിലായിരുന്നു രാജ്യം. എന്നാൽ ഇന്നലെ വരെ 258 മെഗാവാട്ട് സോളാർ ശേഷി നിലവിലുണ്ടെന്ന് സസ്റ്റൈനബിൾ എനർജി അതോറിറ്റി പ്രസിഡന്റ് ഡോ. അബ്ദുൾ ഹുസൈൻ മിർസ സ്ഥിരീകരിച്ചു.
7.5 മെഗാ വാട്ട് ആൾട്ടർനേറ്റിംഗ് കറന്റ് ഗ്രിഡ്-ടൈഡ് സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള രണ്ട് ടെൻഡറുകൾ ഇന്നലെ പൂർത്തിയായി