ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കൗമാരപ്രായക്കാർ മരണപ്പെട്ടു

മനാമ: ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കൗമാരപ്രായക്കാർ മരണപ്പെട്ടു. വാഹനം ഓടിച്ചിരുന്ന ഹുസൈൻ അൽ ഖാൻമി (18) , ഒപ്പമുണ്ടായിരുന്ന മുഹമ്മദ് അൽ കസബ് (18) എന്നിവരാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് ഇരുവരും യാത്ര ചെയ്തിരുന്ന വാഹനം നിർത്തിയിട്ടിരുന്ന പോലീസ് പട്രോൾ വാഹനത്തിന് മുന്നിലുണ്ടായിരുന്ന ഒരു സിമൻറ് ബാരിയറിൽ ഇടിക്കുകയായിരുന്നു. ബുരിയിൽ നിന്നും ഹമദ് ടൗണിലേക്കുള്ള പാതയിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുദ്യോഗസ്ഥനും നിസാരമായ പരിക്കേറ്റിട്ടുണ്ട്. അഭ്യന്തര മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ സംഭവം സ്ഥിരീകരിച്ചിരുന്നു. തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.