മനാമ: ബഹ്റൈനിലെ പ്രമുഖ ഓൺലൈൻ പണമിടപാട് സ്ഥാപനമായ എൻ.ഇ.സി റെമിറ്റ് നടത്തിയ ഗ്രാൻഡ് പ്രമോഷെൻറ നാലാമത്തെ ആഴ്ചയിലെ വിജയികളെ തിരഞ്ഞെടുത്തു. എല്ലാ ഞായറാഴ്കളിലും നറുക്കെടുപ്പിലൂടെ മൂന്നു വിജയികളെയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ഡിസംബർ 31 വരെ പണമയക്കുന്ന ഉപഭോക്താക്കളിൽനിന്നാണ് നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിക്കുന്നത്. എൻ.ഇ.സി റെമിറ്റ് മൊബൈൽ ആപ്ലിക്കേഷൻ, www.necremit.com വെബ്സൈറ്റ്, എസ്.ടി.സി പേ, സദാദ് എന്നിവ വഴി വിജയകരമായി നടത്തിയ ഇടപാടുകളാണ് പരിഗണിക്കുക.
