മനാമ: കേരള സംസ്ഥാന പ്രവാസി കോൺഗ്രസിന്റെ പ്രവാസി ദിവസ് 2022 കർമ്മ പുരസ്ക്കാരം ബഷീർ അമ്പലായിക്ക് സമർപ്പിച്ചു. കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നഗറിൽ നടന്ന ചടങ്ങ് പ്രമുഖ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
പ്രവാസികളെ എല്ലാ നിലയിലും സംസ്ഥാന സർക്കാർ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുകയാണന്ന് ആര്യാടൻ മുഹമ്മദ് ഉദ്ഘാടന പ്രസംഗത്തിൽ ആരോപിച്ചു. പി ടി തോമസിന് ആദരാജ്ഞലികൾ അർപ്പിച്ച് തുടങ്ങിയ പ്രവാസി ദിവസ് സംസ്ഥാന പ്രസിഡന്റ് ഐസക് തോമസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ നോർക്കയുടെ ഗുണങ്ങൾ പ്രവാസികൾക്കുള്ള നേട്ടങ്ങളും മാർഗനിർദേശങ്ങളും അവതരിപ്പിച്ചു.
പ്രവാസികൾക്ക് മാത്രം വീണ്ടും കോറൈന്റൻ നടപ്പിൽ വരുത്തിയ അനീതികെതിരെ കെ പി സി സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് മുഖ്യപ്രഭാഷണത്തിൽ നിശിതമായി വിമർശിച്ചു. ചടങ്ങിൽ മൂന്നര പതിറ്റാണ്ടായി ബഹ്റൈൻ പ്രവാസിയും ഗൾഫിലെ പ്രമുഖ സാമൂഹ്യസേവന പ്രവർത്തകനും കോൺഗ്രസ് നേതാവുമായ ശ്രീ ബഷീർ അമ്പലായിക്ക് കെ പി സി സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല പ്രവാസി ദിവസ് കർമ്മ പുരസ്ക്കാരം സമർപ്പിച്ചു.
ബഹ്റൈൻ ഐ വൈ സി സി യുടെ സുവനീർ പ്രകാശനം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു.