ഹഗ്സ് – സ്ത്രീകൾക്ക് വേണ്ടിയുള്ള വസ്ത്ര ഡ്രൈവ് ഒരുക്കി വിമൺ എക്രോസ്

മനാമ:

സ്ത്രീകൾക്ക് വേണ്ടിയുള്ള പുതിയ സംരംഭമായ ഹഗ്സ് – വസ്ത്ര ഡ്രൈവ് ഒരുക്കി വിമൺ എക്രോസ്. അധികം ഉപയോഗിക്കാത്ത വസ്ത്രങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് ഈ പ്രൊജക്ട് ലക്ഷ്യമിടുന്നത്. ഹഗ്സ് ന്റെ സോഫ്റ്റ് ലോഞ്ച് ജനുവരി 7 വെള്ളിയാഴ്ച ക്രൗൺ പ്ലാസ ബഹ്‌റൈനിലെ കപ്പുച്ചിനോ കോഫി ഷോപ്പിൽ വെച്ച് നടന്നു.

ആദ്യത്തെ മൂന്ന് സെറ്റ് വസ്ത്രങ്ങൾ പ്രമുഖ ഫോട്ടോഗ്രാഫറും എഞ്ചിനീയറുമായ പ്രേംജിത്ത് നാരായണന്റെ ഭാര്യയും ബഹ്റൈൻ പ്രവാസിയുമായ സുജ പ്രേംജിത്ത് കൈമാറി. പ്രോജക്ട് കോഓർഡിനേറ്റർ അനുപുമ ബിനുവിന്റെ സാന്നിധ്യത്തിൽ വിമൻ അക്രോസ് സ്ഥാപക സുമിത്ര പ്രവീൺ വസ്ത്രങ്ങൾ ഏറ്റുവാങ്ങി.

ഒരു മാസത്തിനുള്ളിൽ അഞ്ച് മുതൽ ആറ് വരെ സ്ത്രീകൾക്ക് വസ്ത്രം വിതരണം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് ടീം വുമൺ എക്രോസ് മീഡിയ കോർഡിനേറ്റർ പാർവതി മോഹൻദാസ് പറഞ്ഞു. സ്ത്രീകളുടെ വസ്ത്രങ്ങൾ കൂടാതെ, ടവൽ ബ്ലാങ്കറ്റുകൾ, ബെഡ്ഷീറ്റുകൾ എന്നിവയും സ്വീകരിക്കുമെന്നും അവർ അറിയിച്ചു. സംഭാവന ചെയ്ത എല്ലാ വസ്ത്രങ്ങളും ഡ്രൈ ക്ലീൻ ചെയ്ത് വൃത്തിയായി പായ്ക്ക് ചെയ്തിരിക്കണമെന്നും പാർവതി മോഹൻദാസ് പറഞ്ഞു.