നിർധന കുടുംബത്തിനുള്ള കാരുണ്യ ഭവനത്തിൻറെ താക്കോൽ കൈമാറി കെ സി എ

മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ കേരള കാത്തലിക്ക് അസോസിയേഷൻ, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച ഒരു നിർധന കുടുംബത്തിനുള്ള കാരുണ്യ ഭവനത്തിൻറെ താക്കോൽ ദാനം അങ്കമാലി എംഎൽഎ റോജി എം ജോൺ നിർവ്വഹിച്ചു. അങ്കമാലിയിലെ നസ്രത്ത് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് വിട്ടുനൽകിയ ഭൂമിയിൽ ഇന്ത്യൻ ഡിലൈറ്റ് സാരഥി ആൻറണി റോഷിൻെറ സഹായത്തോടെയാണ് കെസിഎ ഗോൾഡൻ ജൂബിലി ചാരിറ്റി വില്ല പണികഴിപ്പിച്ചത്. കെ സി എ പ്രസിഡണ്ട് റോയ് സി. ആൻറണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് സ്വാഗതമാശംസിച്ചു.

കെ സി യുടെ മുൻ പ്രസിഡൻറ് പി പി ചാക്കുണ്ണി, മുൻ വൈസ് പ്രസിഡണ്ട് പൗലോസ് പള്ളിപ്പാടൻ, കെ എം സി സി വൈസ് പ്രസിഡണ്ട് ഗഫൂർ കൈപ്പമംഗലം, വാതക്കാട് ഭാരത റാണി ചർച്ച് ഇടവക വികാരി ഫാദർ റോക്കി, തുറവൂർ പഞ്ചായത്ത് പ്രസിഡണ്ട് ജിനി രാജീവ്, മെമ്പർമാരായ ജെസി ജോയ്, മനു മഹേഷ്, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ എം പി മാർട്ടിൻ, കെ വൈ വർഗീസ്, എം എം ജയ്സൺ, ജേക്കബ് തലപ്പിള്ളി, കെ ടി വർക്കി, കെ ഡി വർഗീസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മരിന ഫ്രാൻസിസ് പരിപാടികൾ നിയന്ത്രിച്ചു.

കെസിഎ യുടെ ഗോൾഡൻ ജൂബിലി ചാരിറ്റി വില്ല താക്കോൽദാനം വിജയപ്രദമാക്കിയ എല്ലാവരെയും ഗോൾഡൻ ജൂബിലി കമ്മിറ്റി ചെയർമാൻ എബ്രഹാം ജോൺ, കോർ ഗ്രൂപ്പ് ചെയർമാൻ സേവി മാത്തുണ്ണി, മുൻ കോർ ഗ്രൂപ്പ് ചെയർമാൻ വര്ഗീസ് കാരക്കൽ, സെക്രട്ടറി വിനു ക്രിസ്റ്റി, ചാരിറ്റി കൺവീനർ പീറ്റർ സോളമൻ എന്നിവർ അഭിനന്ദിച്ചു.