ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഇന്ന് 91 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടം ഏപ്രിൽ 21 ന് നടക്കും. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ ആന്ധ്രാ പ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ആസം, ഉത്തരാഖണ്ഡ്, ബിഹാർ , ഒഡീഷ, അരുണാചൽ പ്രദേശ്, പശ്‌ചിമ ബംഗാൾ , മേഘാലയ,ജമ്മു കശ്മീർ , ത്രിപുര , ചത്തീസ്ഗഡ്, മണിപ്പൂർ, മിസോറാം , നാഗാലാൻഡ്, സിക്കിം, കേന്ദ്ര ഭരണ പ്രദേശങ്ങളായ ആൻഡമാൻ, ലക്ഷദ്വീപ് എന്നിവയാണ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം അഞ്ചോടെ അവസാനിക്കും.
ആന്ധ്രാ പ്രദേശിൽ നിന്ന് രാവിലെതന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ആണ് വന്നുകൊണ്ടിരിക്കുന്നത്. ഒരു സ്ഥാനാർത്ഥി വോട്ടിങ് യന്ത്രം തകർത്തതായും, തിരഞ്ഞെടുപ്പിനിടെ കത്തികുത്ത് നടന്നതായും ആന്ധ്രായിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.