മനാമ: കനോലി നിലംബൂർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലെക്സിൽ വെച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ എഴുപതിൽ പരം ആളുകൾ പങ്കെടുത്തു. ജോയിൻ സെക്രട്ടറി ജ്യോതിഷ് ക്യാമ്പ് കോർഡിനേറ്റ് ചെയ്തു.സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മാനജ്മെന്റ് & സ്റ്റാഫിന് ഉള്ള മൊമെന്റോ പ്രസിഡന്റ് അബ്ദുസ്സലാം എ .പി കൈമാറി. പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ എക്സിക്യൂട്ടീവ് അംഗങ്ങളും കൈമാറി. കനോലി ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി.