മനാമ: കടലിൽ നിന്ന് ബഹ്‌റൈൻ നാവികസേന 2,569 കി.ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു.
കംബൈൻഡ് ടാസ്ക് ഫോഴ്സ് 150 ലെ കനേഡിയൻ കപ്പൽ റെജീന(HMCS) ആണ് മയക്കുമരുന്നുകൾ പിടിച്ചെടുത്തത്.
കപ്പലിലെ ടീമുകൾ ഒമാൻ തീരത്തുള്ള നാൽകോട്ടിക് വ്യാപാരികളെ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തു. സി.ടി.എഫ്-150 കമാൻഡർ കമോഡോർ ഡാരൻ ഗാർനിയറുടെ നേതൃത്വത്തിൽ നടന്ന വിജയകരമായ പ്രവർത്തനമായിരുന്നു ഇത്. സി.ടി.എഫ്-150 ഇടപെട്ടില്ലെങ്കിൽ മയക്കുമരുന്നുകൾ വിപണിയിൽ വിറ്റഴിക്കുകയും അത് സംഘടിത കുറ്റകൃത്യ നെറ്റ്‌വർക്കുകൾക്കും ഭീകര സംഘടനകൾക്കും പ്രയോജനമാകുമായിരുന്നു വെന്നു അദ്ദേഹം പറഞ്ഞു.