ബഹ്‌റൈൻ ജയിലിൽ നീണ്ട 19 വർഷങ്ങൾ; മോചിതനായി ഷാഹുൽ ഹമീദ് നാട്ടിലേക്ക്

New Project - 2022-02-09T222314.746

മനാമ: കഴിഞ്ഞ 19 വർഷങ്ങളായി ബഹ്റൈൻ ജയിലിൽ കഴിഞ്ഞിരുന്ന തൃശൂർ പാടൂർ സ്വദേശി ഷാഹുൽ ഹമീദ് ബഹ്റൈൻ അധികാരികളുടെയും ഭരണകർത്താക്കളുടെയും കാരുണ്യത്താൽ ജയിൽ മോചിതനായി നാട്ടിലേക്ക് തിരിച്ചു. 2003 ജൂ​ൺ ഒ​മ്പ​തി​നാ​ണ്​ ഷാ​ഹു​ൽ ഹ​മീ​ദ്​ ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ നി​രോ​ധി​ത മ​രു​ന്ന്​ കൈ​വ​ശം​വെ​ച്ച​തി​ന്​ പി​ടി​യി​ലാ​വു​ന്ന​ത്. 1993 മു​ത​ൽ സൗ​ദി അ​റേ​ബ്യ​യി​ൽ പ്ര​വാ​സി​യാ​യ ഇ​ദ്ദേ​ഹം അ​വ​ധി​ക​ഴി​ഞ്ഞ്​ ​ചെ​ന്നൈ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​ൻ വ​ഴി സൗ​ദി അ​​റേ​ബ്യ​യി​ലേ​ക്ക്​ പോ​കു​മ്പോ​ഴാ​ണ്​ ബ​ഹ്​​റൈ​നി​ൽ അ​റ​സ്റ്റി​ലാവു​ന്ന​ത്. നാ​ട്ടി​ലെ പ​രി​ച​യ​ക്കാ​ര​ൻ സൗദിയിലെ സുഹൃത്തിന്​ നൽകാൻ ഏൽപ്പിച്ച പാർസൽ വഴിയാണ് ഷാ​ഹു​ൽ ഹ​മീ​ദ്​ ച​തി​യി​ൽ​​പ്പെ​ടു​ന്ന​ത്​.

നിരവധി വർഷങ്ങളായി പല രീതികളിലും ഇദ്ദേഹത്തിന്റെ മോചനത്തിനായി പല സാമൂഹ്യ പ്രവർത്തകരും ശ്രമിച്ചു വരികയായിരുന്നു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, സുധീർ തിരുനിലത്ത്, റഫീഖ് അബ്ദുള്ള, ശംസുദ്ധീൻ കാളത്തോട് തുടങ്ങി നിരവധി പേർ ഇദ്ദേഹത്തിന്റെ മോചനത്തിനായി ശ്രമിച്ചുവരികയായിരുന്നു. ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്ബ് , കെ എം സി സി , പ്രതിഭ തുടങ്ങിയ സംഘടനകൾ വഴിയും ശ്രമിച്ചിരുന്നു.

അമീരി കോർട്ട് വഴിയും ഇന്ത്യൻ എംബസ്സി വഴിയും നടത്തിയിരുന്ന ശ്രമങ്ങൾ പലപ്പോഴും മോചനത്തിന്റെ അരികിൽ വരെ എത്തിയിരുന്നുവെങ്കിലും കേസിന്റെ സങ്കീര്ണതയും സൗദിയിലേക്കുള്ള യാത്രക്കാരൻ ആയതിനാലുമാണ് ഇത്രയും വൈകിയതെന്ന് സാമൂഹിക പ്രവർത്തകനും നാട്ടുകാരനുമായ റഫീക്ക് അബ്ദുല്ല പറഞ്ഞു. അവസാന കാലങ്ങളിൽ സാമൂഹിക പ്രവർത്തകൻ മുഹമ്മദ് ഇക്ബാൽ മന്ത്രാലയങ്ങളും ജയിലധികൃതരുമായും നേരിട്ട് നടത്തിയ ഇടപെടലുകളും ഇന്ത്യൻ ക്ലബ്ബയുമായി ചേർന്ന് വൈസ് പ്രസിഡന്റ് സാനി പോളിന്റെ സഹായത്തോടെ നടത്തിയ നീക്കങ്ങളുമാണ് മോചനം വേഗത്തിലാക്കാക്കിയത്.

നിരവധി അസുഖങ്ങൾ മൂലം പ്രയാസപ്പെടുന്ന ഷാഹുൽ ഹമീദിന്റെ അവസ്ഥകൾ മനസ്സിലാക്കിയാണ് അധികൃതർ കാരുണ്യം നൽകിയത്. പിതാവ് നഷ്ടപ്പെട്ടു. രണ്ടു ആൺകുട്ടികളും ഒരു പെൺകുട്ടിയും ഭാര്യയും അടങ്ങുന്ന കുടുംബം ഇപ്പോൾ പാവറട്ടിക്കടുത്ത് എളവള്ളി എന്ന സ്ഥലത്താണ് താമസിക്കുന്നത്. മക്കളെല്ലാം വിവാഹിതരാണ്. ബഹ്‌റൈൻ അധികൃതരോടും സാമൂഹ്യ പ്രവർത്തകരോടും നന്ദി പറഞ്ഞു. ഷാഹുൽ ഹമീദ് ഇന്ന് ( 09-02-2022) കൊച്ചിയിലേക്ക് യാത്രയായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!