മൂവ്വായിരത്തോളം തൊഴിൽ അവസരങ്ങളുമായി ബഹ്‌റൈനിൽ തൊഴിൽ മേള സംഘടിപ്പിച്ചു

മനാമ: സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ ഇന്നലെ ബഹ്‌റൈനിൽ തൊഴിൽ മേള സംഘടിപ്പിച്ചു. ഏകദേശം 1,000 ബഹ്റൈനി തൊഴിലന്വേഷകർ മേളയിൽ പങ്കെടുത്തു. ലേബർ ആന്റ് സോഷ്യൽ ഡവലപ്മെൻറ് മന്ത്രാലയം നടത്തിയ തൊഴിൽ മേളയിൽ വിവിധ മേഖലകളിലായി ഏകദേശം 3000 ഒഴിവുകൾ ഉണ്ടായിരുന്നു. ഈ വർഷം എല്ലാ തൊഴിൽ മേഖലകളിലുമായി ഒമ്പത് മേളകൾ സംഘടിപ്പിക്കുമെന്ന് എംപ്ലോയ്മെന്റ് സെന്റർ തലവൻ അലി ഹസൻ അൽ മൊട്ടവ പറഞ്ഞു.

തൊഴിൽ മേളയിൽ ആശുപത്രികൾ, പരിശീലന സ്ഥാപനങ്ങൾ, ഫാർമസികൾ, വിതരണക്കാർ, റീട്ടെയിൽ എന്നിവയും ബാപകോ പോലുള്ള കമ്പനികളും പങ്കെടുത്തു. കഴിഞ്ഞ വർഷം ഒക്ടോബറിൽ 2,652 പേർ തൊഴിൽ മന്ത്രാലയത്തിന്റെ കരിയർ വഴി തൊഴിൽ കണ്ടെത്തുകയും 6,239 പേർക്കും ടാംകൈൻ സംഘടിപ്പിച്ച തൊഴിൽ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!