മനാമ: ദക്ഷിണ കർണാടക സുന്നി സെൻററിന്റെ വാർഷിക കൗൺസിൽ ഡി.കെ.എസ്.സി ഓഫിസിൽ മജീദ് സഅദിയുടെ അധ്യക്ഷതയിൽ ചേർന്നു. ഡി.കെ.എസ്.സി സെൻട്രൽ പ്രസിഡന്റും സമസ്ത കേരള ജംഇയ്യതുൽ ഉലമ മുശാവറ അംഗവും സുന്നി വിദ്യാഭ്യാസ ബോർഡ് ട്രഷററുമായ കെ.എസ്. ആറ്റക്കോയ തങ്ങൾ (കുമ്പോൾ) ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജനറൽ സെക്രട്ടറി സിദ്ദീഖ് (സുള്ള്യ) സ്വാഗതവും വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. 2022-23 വർഷത്തെ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
മജീദ് സഅദി പെർള (പ്രസി), നൗഷാദ് ഉള്ളാൾ (ജനറൽ സെക്ര), സത്താർ മഞ്ചേശ്വരം (ട്രഷറർ), അബ്ദുല്ല അലവി, ലത്വീഫ് (കാപ്പു), ഇസ്ഹാഖ് ബായ് (വൈസ് പ്രസിഡൻറുമാർ), കബീർ ബക്ഷിക്കരെ, സിദ്ദീഖ് യെൻമൂർ (ജോ. സെക്രട്ടറിമാർ), മുഹമ്മദ് ഷരീഫ് മല്ലാർ, ഹാജി മുഹമ്മദ് സീതി, ഫസൽ സൂറത്ത്കൽ (ചീഫ് അഡ്വൈസർ) തിരഞ്ഞെടുക്കപ്പെട്ടു.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മുൻ ജനറൽ സെക്രട്ടറി സിദ്ദീഖ് സുള്ള്യക്ക് യാത്രയയപ്പ് നൽകി ആദരിച്ചു. സെൻട്രൽ നാഷനൽ നേതാക്കൾ പുതിയ കമ്മിറ്റിക്ക് ആശംസകൾ അർപ്പിച്ചു. വാർഷിക കൗൺസിലിന് അബൂബക്കർ ഇരിങ്ങണ്ണൂർ നേതൃത്വം നൽകി. നൗഷാദ് ഉള്ളാൾ നന്ദിയും പറഞ്ഞു.