മനാമ: മുതിർന്ന അംഗം T K ജോസിന്റെ നിര്യാണത്തിൽ കേരള കാത്തലിക് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. ഏവർക്കും സുപരിചിതനും ഒരു നല്ല വ്യക്തിത്വത്തിന് ഉടമയുമായിരുന്നു T K ജോസ് എന്ന് പ്രസിഡന്റ് റോയ് സി ആന്റണി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
KCA യുടെ പ്രവർത്തനങ്ങളിൽ പ്രത്യേകിച്ചും മെമ്പർഷിപ് ക്യാമ്പയിൻ, souvenir publishing, തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളിൽ T K ജോസ് നിർണായക പങ്കു വഹിച്ചിരുന്നു എന്ന് KCA ഗോൾഡൻ ജൂബിലി ചെയര്മാന് എബ്രഹാം ജോൺ അനുസ്മരിച്ചു. KCA ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, KCA വൈസ് പ്രസിഡന്റ് ജോഷി വിതയത്തിൽ, KCA കോർ ഗ്രൂപ്പ് ചെയർമാൻ സേവി മാത്തുണ്ണി, എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളും KCA അംഗങ്ങളും അനുശോചന യോഗത്തിൽ പങ്കെടുത്തു.
അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെസിഎ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.