bahrainvartha-official-logo

പരസ്പര സ​ഹ​ക​ര​ണം വർദ്ധിപ്പിക്കാൻ ജി.​സി.​സി​യും യൂ​​റോ​പ്യ​ൻ യൂ​നി​യ​നും

39f48a19e439e95be922477476595a78c7d1115f9c0519784b5705bd216307f8.0

മ​നാ​മ: ബെ​ൽ​ജി​യ​ത്തി​ലെ ബ്ര​സ​ൽ​സി​ൽ ന​ട​ന്ന 26ാമ​ത് ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ-​യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് ബി​ൻ റാ​ഷി​ദ് അ​ൽ സ​യാ​നി പ​ങ്കെ​ടു​ത്തു. സൗ​ദി അ​റേ​ബ്യ​യു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ അ​ൽ സൗ​ദ് രാ​ജ​കു​മാ​ര​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ യൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ്​ ചാ​ൾ​സ്​ മൈ​ക്കേ​ൽ, ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​നാ​ഇ​ഫ്​ ഫ​ലാ​ഹ്​ അ​ൽ ഹ​ജ്​​റാ​ഫ്​ എ​ന്നി​വ​രും പങ്കെടുത്തു.
വിവിധ സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ മേഖലകളിലെ ഗൾഫ്-യൂറോപ്യൻ ബന്ധങ്ങളെക്കുറിച്ചും സഹകരണം വർദ്ധിപ്പിക്കുന്നതിനും പരസ്പര താൽപ്പര്യങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള മാർഗങ്ങളെക്കുറിച്ചും മന്ത്രിമാർ ചർച്ച ചെയ്തു.

രാഷ്ട്രീയ സംവാദം, പ്രാദേശിക സുരക്ഷ, ഭീകരവാദം, വ്യാപാരം, നിക്ഷേപം, ഊർജം, കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസം, ആരോഗ്യം, സൈബർ സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ ജിസിസിയും ഇയുവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മന്ത്രിമാർ അവലോകനം നടത്തി. 2022-2027 കാലയളവിലെ സംയുക്ത സഹകരണ പരിപാടിക്ക് ഇരു കക്ഷികളും അംഗീകാരം നൽകുകയും പരസ്പര വിശ്വാസം വർദ്ധിപ്പിക്കുന്നതിനും പൊതു താൽപ്പര്യങ്ങൾ കൈവരിക്കുന്നതിനും പ്രാദേശികവും ആഗോളവുമായ സുരക്ഷ നിലനിർത്തുന്നതിനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് ഊന്നിപ്പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!