മനാമ:
മൊഴിചൊല്ലിയ സ്ത്രീയുടെ ശരീരത്തിൽ പൊള്ളലേൽപിക്കുന്ന വസ്തുകൊണ്ട് എറിഞ്ഞ കേസിലെ പ്രതിക്ക് അഞ്ചു വർഷം തടവുശിക്ഷ റിവിഷൻ കോടതി സ്ഥിരപ്പെടുത്തി. നേരത്തേ ഒന്നാം ക്രിമിനൽ കോടതി രണ്ടു വർഷം തടവിന് വിധിച്ചിരുന്നു. എന്നാൽ, വിധിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ റിട്ട് പരിഗണിച്ച് റിവിഷൻ കോടതി ശിക്ഷ അഞ്ചു വർഷമാക്കി ഉയർത്തുകയായിരുന്നു. മെഡിക്കൽ റിപ്പോർട്ടുപ്രകാരം സ്ത്രീക്ക് ബാധിച്ച പൊള്ളൽ മൂലം 15 ശതമാനം ശാരീരികക്ഷമത നഷ്ടപ്പെട്ടു.
മൊഴിചൊല്ലപ്പെട്ട സ്ത്രീ പ്രതിയുടെ മാതാവിന്റെ വീട്ടിൽ കഴിയുന്ന സമയത്ത് ഗ്യാസിൽ പ്രവർത്തിക്കുന്ന ഓവൻ പ്രവർത്തിപ്പിക്കാൻ പറയുകയും പിന്നീട് അടുക്കളയുടെ വാതിലടച്ച് രഹസ്യബന്ധത്തെപ്പറ്റി ചോദ്യംചെയ്യുകയും അത് നിഷേധിച്ച സന്ദർഭത്തിൽ അവരെ ആക്രമിക്കുകയുമായിരുന്നു.