മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ പാർലമെൻറ് അധ്യക്ഷ ഫൗസിയ ബിൻത് അബ്ദുല്ല സൈനലുമായി ചർച്ച നടത്തി. ബഹ്റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമായി തുടരുന്നതായി വിലയിരുത്തി. പാർലമെൻറ് മേഖലയിൽ പരസ്പര സഹകരണം ശക്തിപ്പെടുത്താനുള്ള സാധ്യതകൾ സൈനൽ ആരാഞ്ഞു. മേഖലയിലെ വിവിധ വിഷയങ്ങളും ചർച്ചയായി.