മനാമ: സിവിൽ ഡിഫൻസിന്റെ ആഭിമുഖ്യത്തിൽ പ്രവാസി തൊഴിലാളികൾക്കുള്ള പാർപ്പിടങ്ങളിലെ സുരക്ഷാ ആവശ്യകതകളെക്കുറിച്ചുള്ള ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു. തീപിടിത്തം തടയുന്നതിന് പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് തൊഴിലാളികളെ അറിയിക്കുന്നതിനായി പബ്ലിക് റിലേഷൻസ് പ്രതിനിധികൾ ബഹ്‌റൈനിലുടനീളം നിരവധി ഓഫീസ് കെട്ടിടങ്ങൾ സന്ദർശിച്ചു.
കെട്ടിട ഉടമകൾ സുരക്ഷാ ആവശ്യകതകളെക്കുറിച്ച് ബോധവാന്മാരാണെന്നും അവ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിനൊപ്പം ഭവനത്തിനുള്ളിൽ സംഭവിക്കുന്ന തെറ്റുകളും അവർ എടുത്തുകാണിച്ചു.