മനാമ: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ 2022 -2023 വർഷത്തേക്കുള്ള സമ്പൂർണ ബജറ്റ് ദീർഘ വീക്ഷണമുള്ളതും കേരളീയരെ മുഴുവൻ ചേർത്തു പിടിക്കുന്നതുമാണെന്ന് ബഹ്‌റൈൻ ഐ എം സി സി അഭിപ്രായപ്പെട്ടു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് കേരളത്തിന്റെ ഭാവി വികസനവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും ഉൾക്കൊള്ളുന്നതും സമഗ്ര സ്വഭാവം ഉള്ളതുമാണ്
ലോക സമാധാനത്തിനായി രണ്ട് കോടി വകയിരുത്തിയത് നോർക്കയെ ശക്തിപ്പെടുത്താൻ തുക നീക്കി വെച്ചതും ആരോഗ്യത്തിനും ഉന്നത വിദ്യാഭ്യാസത്തിനും ഊന്നൽ നൽകുന്നതുമായ ബജറ്റ് സ്വാഗതാർഹമാണ് എന്നും ബഹ്‌റൈൻ ഐ എം സി സി വിലയിരുത്തി .
ഉക്രൈനിൽ നിന്നും തിരിച്ചു വന്ന വിദ്യാർത്ഥികളുടെ കാര്യത്തിൽ നോർക്ക വഴി സർക്കാർ നടത്തിയ ഇടപെടലിനെയും അവർക്കായി ബജറ്റിൽ തുക വകയിരുത്തിയതും അവരുടെ തുടർ പഠനത്തിന് പ്രാമുഖ്യം നൽകുന്നതും സമാനതകളില്ലാത്ത കരുതലാണെന്നും ബഹ്‌റൈൻ ഐ എം സി സി അഭിപ്രായപ്പെട്ടു
കേരളത്തിലെ മുഴുവൻ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനും മുൻഗണന നൽകിയ ബജറ്റ് കേന്ദ്ര അവഗണനയുടെയും സാമ്പത്തിക പ്രയാസങ്ങളുടെയും ഇടയിലും സാധാരണക്കാരെ മുഴുവൻ ചേർത്തു പിടിക്കുന്നു എന്നതും ആശ്വാസം നൽകുന്നതാണ് ,നോർക്ക പ്രവർത്തനത്തിനും മുൻ പ്രവാസി പുന രധിവാസത്തിനും ചികിത്സാ സഹായത്തിനും . നോർക്ക വെൽഫയർ ഫണ്ടിനും.
, ഉക്രൈൻ സെല്ലിനുമായി 250 കോടി രൂപ വകയിരുത്തി പ്രവാസികൾക്ക് കരുതലായി നിൽക്കുന്ന സർക്കാർ നടപടിയിലൂടെ നോർക്കയെ കൂടുതൽ ശക്തമാക്കാനും ഉള്ള നടപടികൾ പ്രവാസി സമൂഹത്തിനു വലിയ ആശ്വാസം ആണെന്നും ബഹ്‌റൈൻ ഐ എം സി സി പ്രസിഡന്റ് പുളിക്കൽ മൊയ്‌തീൻ കുട്ടി , ജനറൽ സെക്രട്ടറി ഖാസിം മലമ്മൽ , ട്രഷറർ പി വി സിറാജ് എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ അറിയിച്ചു*