മനാമ: ലോക വനിതാ ദിനത്തോട് അനുബന്ധിച് എം എം എസ് വനിതാ വേദിയുടെ എരിയുന്ന വയറിന്ന് ഒരു കൈത്താങ്ങു പദ്ധതിയിൽ ഉൾപ്പെടുത്തി കുറഞ്ഞ ശമ്പളക്കാരായ നൂറിൽ പരം തൊഴിലാളികൾക്ക് ഭക്ഷണ വിതരണം ചെയ്തു. സമാജം അംഗങ്ങളുടെയും, അഭ്യുദയകാംക്ഷികളുടെയും സഹകരണത്തിൽ മുഹറഖ് ഏരിയയുടെ വിവിധ പ്രദേശങ്ങളിൽ ആണ് ഭക്ഷണ വിതരണം നടത്തിയത്, വനിതാ വേദി പ്രവർത്തകരായ ദിവ്യ പ്രമോദ്, ബാഹിറ അനസ്, ഷംഷാദ് അബ്ദുൽ റഹുമാൻ, നിഷി റഫീഖ്, ദിയ പ്രമോദ്, ദിശ പ്രമോദ്, സമാജം ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.