മനാമ: ഐ.സി.എഫ്. സൽമാബാദ് സെൻട്രൽ വാർഷിക കൗൺസിൽ അബ്ദുറഹീം സഖാഫി യുടെ അദ്ധ്യക്ഷതയിൽ .നാഷനൽ അഡ്മിൻ പ്രസിഡണ്ട് അബ്ദുൾ സലാം മുസല്യാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. 2022- 23 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ഉമർഹാജി ചേലക്കര – പ്രസിഡണ്ട്, , ഫൈസൽ ചെറുവണ്ണൂർ – ജനറൽ സിക്രട്ടറി , അഷ്റഫ് കോട്ടക്കൽ – ഫിനാൻസ് സിക്രട്ടറി എന്നിവരെ നിയോഗിച്ചു.
അബ്ദു റഹീം താനൂർ , ഹംസ ഖാലിദ് സഖാഫി പുകയൂർ ( സംഘടന ) , ഹാഷിം മുസല്യാർ തിരുവനന്തപുരം , ഷഫീഖ് മുസ്ല്യാർ വെള്ളൂർ ( ദഅവ), ഇസ്ഹാഖ് വലപ്പാട്, അഷ്ഫാഖ് മണിയൂർ ( അഡ്മിൻ & പി. ആർ ) , അക്ബർ കോട്ടയം , :ഷുക്കൂർ കോട്ടക്കൽ – (വെൽഫെയർ & സർവ്വീസ് ) , അർഷദ് ഹാജി, അബ്ദുൾ സലാം കോട്ടക്കൽ ( മീഡിയ & പബ്ലിക്കേഷൻ) നൗഷാദ് കരുനാഗപ്പള്ളി, ഷാജഹാൻ കൂരിക്കുഴി ( എ ജുക്കേഷൻ) എന്നിവരാണ് മറ്റ് സമിതി ഭാരവാഹികൾ
ഐ.സി.എഫ്. നാഷനൽ ദഅവാ പ്രസിഡണ്ട് ഉസ്മാൻ സഖാഫി പുന:സംഘടനക്ക് നേതൃത്വം നൽകി. ഉമർ ഹാജി, റഹീം താനൂർ , ഷാജഹാൻ കൂരിക്കുഴി, ഷഫീഖ് വെള്ളൂർ എന്നിവർ പ്രവർത്തന റിപ്പോർട്ടുകളും അഷ്റഫ് കോട്ടക്കൽ ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. ഹംസ ഖാലിദ് സഖാഫി സ്വാഗതവും ഫൈസൽ ചെറുവണ്ണൂർ നന്ദിയും പറഞ്ഞു.