മനാമ: 2022-23 സീസണിലേക്കുള്ള വൈ ഐ ഫ് സി ജേഴ്സി പ്രകാശനം ഫ്രന്റ്സ് ഓഫിസിൽ വെച്ച് നടന്നു. ജേഴ്‌സി സ്പോൺസർമാരായ യൂറോ ബേക്സ് മാനേജർ മുസ്തഫയുടെ ആശംസാ സന്ദേശം സിറാജ് കിഴുപ്പിള്ളിക്കര വായിച്ചു.
ഫസ്റ്റ് ജേഴ്സി അസ്സോസിയേറ്റ് സ്‌പോൺസർ ലിവ സ്പ്രിംഗ് പ്രതിനിധി അഷ്‌റഫ് ക്യാപ്റ്റൻ സവാദിന് നൽകിയും ,സെക്കൻഡ് ജേഴ്സി കെ എഫ് എ പ്രസിഡന്റ് ഉബൈദ് പൂമംഗലം
വൈ ഐ ഫ് സി പ്ലെയർ അനിലിന് നൽകിയും പ്രകാശനം ചെയ്തു. യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി കെ യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ, ഗഫൂർ മൂക്കുതല, സവാദ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.വൈ ഐ ഫ് സി പ്രസിഡന്റ് ഇജാസ് സ്വാഗതമാശംസിക്കുകയും യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ജുനൈദ് കായണ്ണ നന്ദി പറയുകയും ചെയ്‌തു.