മനാമ: കേരള കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച കെ.സി.എ ഗ്രാൻഡ്മാസ്റ്റർ ഇന്റർനാഷനൽ ക്വിസ് സീനിയർ വിഭാഗം ഫൈനലിൽ ബഹ്റൈനിൽനിന്നുള്ള ശ്രീജ ബോബി വിജയിയായി. ബഹ്റൈനിൽനിന്നുള്ള ഹർഷിണി കാർത്തികേയൻ അയ്യർ, കിരൺ പൊയ്തയ്യ എന്നിവർ യഥാക്രമം ഫസ്റ്റ് റണ്ണറപ്പും സെക്കൻഡ് റണ്ണറപ്പുമായി. നാലുമാസത്തോളം നീണ്ടുനിന്ന മത്സരങ്ങളിൽ ഘാന, പാകിസ്താൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ബഹ്റൈൻ, ഇന്ത്യ, ശ്രീലങ്ക, കുവൈത്ത് എന്നീ രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികൾ പങ്കെടുത്തു.
ജനറൽ റൗണ്ട്, IQ റൗണ്ട്, audio visual റൗണ്ട്, Rapid Fire Round റൗണ്ടുകൾ ഉൾപ്പെട്ട എലിമിനേഷൻ, ക്വാർട്ടർ ഫൈനൽ, സെമി ഫൈനലുകളിൽ യഥാക്രമം വിജയികളായവരാണ് മെഗാ ഫൈനൽ റൗണ്ടിൽ മാറ്റുരച്ചത്.
ലിയോ ജോസഫ് event chairman ആയ KCA Grandmaster International Online ക്വിസ് നിയന്ത്രിച്ചത് അനീഷ് നിർമലൻ, അരുൾ ദാസ് തോമസ്, ബോണി ജോസഫ്, അജയ് നായർ എന്നിവരടങ്ങുന്ന ക്വിസ് പാനൽ ആണ്.