മനാമ: വർഷത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണ്ണാഭരണങ്ങൾ പർച്ചേയ്സ് ചെയ്യുന്നതിനുള്ള അവസരമൊരുക്കി പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ്. പണിക്കൂലിയിൽ 50% ഫ്ളാറ്റ് ഡിസ്കൗണ്ടിൽ ജോയ്ആലുക്കാസ് ഷോറൂമുകളിൽ നിന്ന് ഇഷ്ട സ്വർണ്ണാഭരണങ്ങൾ പർച്ചേയ്സ് ചെയ്യുന്നതിനുള്ള സൗകര്യമാണ് സ്പെഷ്യൽ ഓഫറിലൂടെ ഒരുക്കിയിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം കഴിഞ്ഞുള്ള ഈ അതിജീവന സമയത്ത് അനുദിനം സ്വർണ്ണ വിലയിൽ വൻ ഏറ്റക്കുറച്ചിലുകളാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ എല്ലാ ആഭരണങ്ങൾക്കും പണിക്കൂലിയിൽ 50% വിലക്കുറവ് ലഭ്യമാക്കുന്നത് സ്വർണ്ണാഭരണപ്രമികൾക്ക് വലിയ ആശ്വാസമാകുമെന്ന് ജോയ് ആലുക്കാസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
പ്രിയ ഉപഭോക്താക്കൾക്ക് മികച്ച് ഷോപ്പിംഗ് അനുഭൂതി സമ്മാനിക്കുന്നതിനൊപ്പം ഏറ്റവും മികച്ച ഓഫറുകൾ നൽകുന്നതിലും ജോയ്ആലുക്കാസ് എന്നും സന്തുഷ്ടരാണ്. സ്വർണ്ണം, ഡയമണ്ട്, മറ്റ് ജ്വല്ലറി കളക്ഷനുകൾ സ്വർണ്ണ വിപണിയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ഈ ഓഫറിലൂടെ ലഭ്യമാക്കുന്നത്. അനുഭവസമ്പത്തുള്ള കലാകാരന്മാരുടെ കലാചാതുരി പ്രതിഫലിക്കുന്ന നിരവധി വി ശിഷ്ടവും വൈവിദ്ധ്യവുമാർന്ന ഹൈ-എൻഡ് ആഭരണങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കുന്നതിനുള്ള അവസരവും കസ്റ്റമേഴ്സിനായി തുറന്ന് നൽകുന്നു. വിപണിയിലെ കുറഞ്ഞ പണിക്കൂലിയായതിനാൽ ഇത്തരം ഹൈ- എൻഡ് ആഭരണങ്ങൾ ഇപ്പോൾ താങ്ങാനാവുന്ന വിലകളിൽ ജോയ്ആലുക്കാസിൽ നിന്നും സ്വന്തമാക്കാം. മാർച്ച് മാസം 4 മുതൽ 20 വരെയായി പരിമിതപ്പെടുത്തിയിരിക്കുന്ന ഈ ഓഫർ എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.