മനാമ: തണൽ സൗത്ത് സോണിന്റെ പൊതുയോഗത്തിൽ 2022-2023 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തണൽ സൗത്ത് സോൺ പ്രസിഡന്റ് ഷിബു പത്തനംതിട്ടയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരികളായ നിസാർ കൊല്ലം, ബിനു കുന്നന്താനം, റഷീദ് മാഹി എന്നിവർ യോഗം നിയന്ത്രിക്കുകയും പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു.
പ്രസിഡൻ്റ് ആയി ഷിബു പത്തനംതിട്ട, വൈസ് പ്രസിഡന്റ് അബ്ദുൽ വഹാബ്, സെക്രട്ടറി മണിക്കുട്ടൻ, ജോയിന്റ് സെക്രട്ടറി റജബ് തേവലക്കര, ട്രഷറർ സുഭാഷ് തോമസ് അങ്ങാടിക്കൽ, ചീഫ് കോർഡിനേറ്ററായി സിബിൻ സലീം, കളക്ഷൻ കോർഡിനേറ്ററായി ദീപക് തണൽ, നവാസ് കുണ്ടറ എന്നിവരേയും തിരഞ്ഞെടുത്തു.
അനസ് റഹിം, ഷാജി മൂതല, സുരേഷ് പുത്തൻവിളയിൽ, രാജേഷ് പന്മന, ജവാദ് വക്കം, ഇസ്മായിൽ, ലാലു, ഹസൻ മുഹമ്മദ്, സക്കിർ ഹുസൈൻ, സുരേഷ് കുമാർ , ജയേഷ്, ശ്രീജ ശ്രീധരൻ, മിനി മാത്യു എന്നിവർ എക്സിക്യൂട്ടീവ് മെംബേർസായും, കമ്മറ്റിയുടെ രക്ഷാധികാരികളായി സിയാദ് ഏഴംകുളം, നിസാർ കൊല്ലം, റഷീദ് മാഹി, വിനീഷ്, നൗഷാദ് മഞ്ഞപ്പാറ, ബിനു കുന്നന്താനം എന്നിവരും തുടരും.
തുടർന്ന് നടന്ന യോഗത്തിൽ ബിനു കുന്നന്താനം, ജവാദ് വക്കം, അനസ് റഹിം, ഹംസാ മുഹമ്മദ്, ഇസ്മായിൽ എന്നിവർ ആശംസകൾ അറിയിക്കുകയും, തണലിന്റെ ജില്ലകളിലെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കണമെന്നു അഭിപ്രായപ്പെടുകയും ചെയ്തു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളാണ് തണൽ സൗത്ത് സോണിന്റെ കീഴിൽ വരുന്നത്. ചേർന്നു പ്രവർത്തിക്കുവാൻ താത്പര്യം ഉള്ളവർക്ക് ഷിബു പത്തനംതിട്ട 34338436, മണിക്കുട്ടൻ 38899576, സുഭാഷ് തോമസ് അങ്ങാടിക്കൽ 33780699 എന്നിവരെ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.