മനാമ: ജനതാ കൾച്ചറൽ സെൻറർ ബഹ്റൈന് പുതിയ കമ്മിറ്റി നിലവിൽ വന്നു. നജീബ് കടലായിയെ പ്രസിഡൻ്റായും നികേഷ് വരപ്രത്തിനെ ജനറൽ സെക്രട്ടറിയായായും മനോജ് വടകരയെ ഖജാൻജിയായും തെരഞ്ഞെടുത്തു.
സന്തോഷ് മേമുണ്ട (വൈസ് പ്രസിഡൻ്റ്)
പവിത്രൻ കള്ളിയിൽ, ഷൈജു വി പി (ജോയിൻ്റ് സെക്രട്ടറി), പ്രജീഷ് എം ടി ( മെമ്പർഷിപ്പ് സെക്രട്ടറി), വിനോദൻ ടി.പി ( വെൽഫെയർ സെക്രട്ടറി), സിയാദ് ഏഴംകുളം, കെ.എം.ഭാസ്കരൻ, ജയരാജ് (രക്ഷാധികാരി) കമ്മറ്റി അംഗങ്ങളായി
മനോജ് ഓർക്കാട്ടേരി, വിനീഷ് എ.പി, ജിബിൻ, പികെ ശശി , രാമകൃഷ്ണൻ യു.പി, രജീഷ് ചാലംകുനി, ഷിംജിത്ത്, വിനോദ്. സി .കെ, വിജയപ്രകാശ്, ജയപ്രകാശ്, വിജേഷ് എന്നിവരേയും തെരഞ്ഞെടുത്തു. മനോജ് പട്ടുവത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എൽ.ജെ.ഡിയുടെ നിലവിലെ രാജ്യസഭാ സീറ്റ് പാർട്ടിക്ക് നിഷേധിച്ച നടപടി നീതീകരിക്കാനാവില്ലെന്ന് ജെ.സി.സി അഭിപ്രായപ്പെട്ടു. വാർഷിക ജനറൽ ബോഡി യോഗത്തിൽ നജീബ് കടലായി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മനോജ് വടകര സ്വാഗതവും, നികേഷ് വരപ്രത്ത് നന്ദിയും പറഞ്ഞു.