മനാമ: ബഹ്‌റൈനിലെ പ്രമുഖ ആശുപത്രി ശൃഖലയായ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് എല്ലാ ശാഖകളിലും മാതൃദിനം ആഘോഷിച്ചു. “പുതിയ അമ്മമാർക്ക് ഞങ്ങൾ ജന്മം നൽകുന്നു” എന്ന ടാഗ് ലൈനോടെ എല്ലാ അമ്മമാർക്കും അമ്മയാകാൻ പോകുന്നവരോടും സ്നേഹം പ്രകടിപ്പിച്ചാണ് മാതൃദിനം ആഘോഷിച്ചത്. അന്നേ ദിവസം അമ്മമാർക്കും കുട്ടികൾക്കും സൗജന്യ ഗൈനക്കോളജി കൺസൾട്ടേഷൻ, പീഡിയാട്രിക് കൺസൾട്ടേഷൻ, സൗജന്യ മിനി കോംപ്രിഹെൻസീവ് ചെക്ക്-അപ്പ് കൂപ്പണുകൾ എന്നിവ നൽകി. ചികിത്സയിൽ കഴിയുന്ന അമ്മമാർക്ക് സൗജന്യ ചികിത്സയും സൗജന്യ ബോഡി ചെക്ക്-അപ്പ് വൗച്ചറുകളും നൽകി. കൂടാതെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ നടത്തിയ മത്സരങ്ങളിൽ നിന്ന് ഭാഗ്യശാലികളെ നറുക്കെടുത്തു സമ്മാനം കൈമാറി.