bahrainvartha-official-logo
Search
Close this search box.

കെ.സി.എ ഗ്രാൻഡ്മാസ്റ്റർ ക്വിസ് മത്സര വിജയികൾക്ക് അവാർഡുകൾ സമ്മാനിച്ചു

WhatsApp Image 2022-03-25 at 6.44.43 PM

മനാമ: കെ.സി.എ ഗ്രാൻഡ്മാസ്റ്റർ ഇന്‍റർനാഷനൽ ക്വിസിന്റെയും ഓൺലൈൻ ഡ്രോയിങ് മത്സരങ്ങളുടെയും വിജയികൾക്ക് അവാർഡ് സമ്മാനിച്ചു. കെ.സി.എ അങ്കണത്തിൽ നടന്ന ചടങ്ങിൽ പാർലമെന്‍റ് അംഗം ഡോ. മസൂമ ഹസൻ അബ്ദുൽറഹിം മുഖ്യാതിഥിയായും കിംസ് ഹെൽത്ത് ചീഫ് ഓപറേറ്റിങ് ഓഫിസർ തരിഖ് എലിയാസ് നജീബ്, അൽ ഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്‍റർ മാർക്കറ്റിങ് മാനേജർ ആസിഫ് മുഹമ്മദ് എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുത്തു.

നാലു മാസം നീണ്ട കെ.സി.എ ഗ്രാൻഡ്മാസ്റ്റർ ഇന്‍റർനാഷനൽ ഓൺലൈൻ ക്വിസ് സീനിയർ കിരീടം ശ്രീജ ബോബിയും ജൂനിയർ കിരീടം മേഘ്ന ആനന്ദ് പപ്പുവും നേടി. ഒമാനിൽ നിന്നുള്ള പവിത്ര നായർ, ബഹ്റൈനിൽ നിന്നുള്ള ബാല ശ്രീവാസ്തവ യെരാമില്ലി എന്നിവർ ജൂനിയർ കാറ്റഗറിയിലും ഹർഷിണി കാർത്തികേയൻ അയ്യർ, കിരൺ പൊയ്തയ്യ എന്നിവർ സീനിയർ കാറ്റഗറിയിലും യഥാക്രമം ഫസ്റ്റ് റണ്ണറപ്പും സെക്കൻഡ് റണ്ണറപ്പുമായി.

ബഹ്റൈനിലെ കുട്ടികൾക്കായി നാലു വിഭാഗങ്ങളിലായി നടത്തിയ ഓൺലൈൻചിത്രരചന മത്സരങ്ങളുടെ അവാർഡ് ദാനവും നടന്നു. കെ.സി.എ പ്രസിഡന്‍റ് റോയ് സി. ആന്‍റണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതവും വൈസ് പ്രസിഡന്‍റ് ജോഷി വിതയത്തിൽ നന്ദിയും പറഞ്ഞു.

ഇവന്‍റ് ചെയർമാൻ ലിയോ ജോസഫ്, ക്വിസ് മാസ്റ്റർമാരായ അനീഷ് നിർമലൻ, ബോണി ജോസഫ്, അജയ് നായർ, ഇവന്‍റ് കോഓഡിനേറ്റർമാരായ സോയ് പോൾ, ജിൻസൺ പുതുശ്ശേരി, അമാനി ടി.വി.ആർ ഗ്രൂപ് കൺട്രി മാനേജർ ജോളി ജോസഫ്, ഇന്ത്യൻ ഡിലൈറ്റ്സ് ആൻഡ് ബ്ലൂ സീ ഗ്രൂപ് ഓഫ് കമ്പനീസ് ഡയറക്ടർ ഷർളി ആന്‍റണി, വിയ ക്ലൗഡ് കൺട്രി സെയിൽസ് ഹെഡ് ഷംഷാദ് മാലിക്, ഗൾഫ് മാധ്യമം റെസിഡൻറ് മാനേജർ ജലീൽ അബ്ദുല്ല, ബഹ്റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ പങ്കെടുത്തു. കെ.സി.എ അംഗങ്ങൾ കലാ പരിപാടികളും ഫാഷൻ ഷോയും അവതരിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!