bahrainvartha-official-logo
Search
Close this search box.

ആദ്യമായി ഇ-പാസ്പോർട്ട് ലഭിച്ച വ്യക്തിയെ ആദരിച്ചു

jpg_20220403_042619_0000
മനാമ:

ബഹ്റൈനിൽ ആദ്യമായി ഇ-പാസ്പോർട്ട് ലഭിച്ച വ്യക്തിയെ പാസ്പോർട്ട്സ് വിഭാഗം ഡയറക്ടർ മേജർ ശൈഖ് അബ്ദുൽ റഹ്മാൻ ബിൻ ദുആജ് ആൽ ഖലീഫ ആദരിച്ചു. സ്വദേശികൾക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാർച്ച് 28നാണ് രാജ്യത്ത് ഇ-പാസ്പോർട്ട് സംവിധാനം നിലവിൽ വന്നത്. അതുവരെ പാസ്പോർട്ട് പുതുക്കുന്നതിന് മാത്രമാണ് ഓൺലൈൻ സേവനം ലഭ്യമായിരുന്നത്. ആദ്യമായി പാസ്പോർട്ട് എടുക്കുന്നവർ എൻ പി ആർ എ ഓഫിസിൽ പോകേണ്ടിയിരുന്നു.

ഇനിമുതൽ ആദ്യമായി പാസ്പോർട്ടിന് അപേക്ഷിക്കുന്നവർക്കും ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. ആവശ്യമായ രേഖകളും ഓൺലൈനായി നൽകാം. രാജ്യത്തെ എല്ലാ ഇലക്ട്രോണിക് സേവനങ്ങൾക്കുമുള്ള ഇ-കീ ഉപയോഗിച്ചാണ് അപേക്ഷ നൽകേണ്ടത്. കുട്ടികൾക്കാണെങ്കിൽ പിതാവിന്റെ ഇ-കീ ഉപയോഗിക്കാം. ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചാൽ പാസ്പോർട്ട് വാങ്ങാൻ മാത്രമാണ് എൻ പി ആർ എ ഓഫിസിൽ പോകേണ്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!