മനാമ: മൈത്രി സോഷ്യൽ അസോസിയേഷൻ റമളാൻ മാസത്തിന് മുന്നോടിയായി ആരോഗ്യം സംരക്ഷിക്കാം കരുതലോടെ ജീവിക്കാം എന്ന ശീർഷകത്തിൽ ആരോഗ്യ സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന ക്ലാസ്സ് കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ബഹ്റൈൻ ജനറൽ സർജൻ Dr. ഹാഫിസ് അൻസാരി നേതൃത്വം നൽകി.
മൈത്രി പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മൈത്രി സെക്രട്ടറി സുനിൽ ബാബു സ്വാഗതവും,മൈത്രി ചീഫ് കോഓർഡിനേറ്റർ നവാസ് കുണ്ടറ, വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ, ജോയിന്റ് സെക്രട്ടറി സലീം തയ്യൽ, എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി . കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ താരിഖ് ഇ. നജീബ് മുഖ്യാതിഥിയായിരുന്നു.
റമളാനിൽ പാലിക്കേണ്ട ഭക്ഷണ ക്രമത്തെകുറിച്ചും രോഗികൾ പാലിക്കേണ്ട ചിട്ടകളെകുറിച്ചും ഡോക്ടർ വിശദമായ വിവരണം നടത്തിയും ശ്രോതാക്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയുമാണ് ക്ലാസ്സ് അവസാനിച്ചത്. പ്രസ്തുത പരിപാടിയ്ക്ക് മൈത്രി ട്രഷർ അബ്ദുൽ ബാരി നന്ദി അർപ്പിച്ചു.