ഫുഡ് ഫെസ്റ്റിവലിൽ സന്ദർശകരായ് ഒഴുകിയെത്തിയത് 175,234 പേർ

New Project - 2022-04-05T033126.944

മനാമ, (ബിഎൻഎ): ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിന്റെ ആറാമത് എഡിഷൻ 175,234 അതിഥികൾ പങ്കെടുത്തു. ആദ്യ ആഴ്‌ചയിൽ 75,000 പേരും രണ്ടാം ആഴ്‌ചയിൽ ഒരു ലക്ഷത്തിലധികം പേരും ഉണ്ടായിരുന്നു. ഈ വർഷത്തെ ഫുഡ് ഫെസ്റ്റിവൽ 120 റെസ്റ്റോറന്റുകളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. 2020 നെ അപേക്ഷിച്ച് 32% കൂടുതലാണ്. നിരവധി പ്രശസ്ത ബഹ്‌റൈനി ഷെഫുകൾ അവതരിപ്പിച്ച “കുക്കിംഗ് കോർണർ” , വ്യത്യസ്തമായ സംവേദനാത്മക പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് മുന്നിൽ വിവിധ പാചകരീതികൾ തയ്യാറാക്കുകയും പാചകം ചെയ്യുകയും ചെയ്തു.

ബഹ്‌റൈനിലെ ഹോട്ടലുകളുമായും റെസ്റ്റോറന്റുകളുമായും സഹകരിച്ച് നടന്ന റാഫിൾ സമ്മാനങ്ങൾക്ക് പുറമേ, വൈവിധ്യമാർന്ന സംഗീത, കലാപരിപാടികൾ ബഹ്‌റൈൻ കലാകാരന്മാർ അവതരിപ്പിച്ചതും മേളയുടെ പ്രത്യേകതയാണ്. ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിന്റെ വിജയത്തിൽ ഞങ്ങളുടെ പങ്കാളികൾക്കൊപ്പം ഞങ്ങളും അഭിമാനിക്കുന്നുവെന്ന് BTEA ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. നാസർ ഖാഇദി പറഞ്ഞു.

വിനോദസഞ്ചാര വ്യവസായത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനും 2022-2026 ലെ ബഹ്‌റൈന്റെ ടൂറിസം തന്ത്രത്തിന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനും ബഹ്‌റൈന് പുറത്ത് നിന്നുള്ള സന്ദർശകരുടെ പ്രധാന ആകർഷണമായി ഫെസ്റ്റിവൽ മാറിയെന്നും അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!