മനാമ: വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈന്‍ ചാപ്റ്റര്‍ കമ്മിറ്റി ഗോള്‍ഡന്‍ ജൂബിലി സംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു.
കുടുംബങ്ങള്‍ അടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി. പരിപാടിയില്‍ ജനറല്‍ സെക്രെട്ടറി എ.പി. ഫൈസല്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഇ. അഹമ്മദ് അധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി. ബഹ്റൈന്‍ വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ട ,ഡോ. പി.വി. ചെറിയാന്‍, കെ.പി. മുസ്തഫ ,ഗഫൂര്‍ കൈപമങ്ങലം, ഒ.കെ. കാസിം, ഫൈസല്‍ കോട്ടപ്പള്ളി ഷരീഫ് വില്യാപ്പള്ളി, പി.കെ. ഇസ്ഹാഖ് തുടങ്ങിയവര്‍ സംസാരിച്ചു.
ബഹ്റൈന്‍ ചാപ്റ്റര്‍ നടത്തി വരുന്ന ‘വാത്സല്യം’ അനാഥ സ്പോണ്‍സര്‍ഷിപ് പദ്ധതിയുടെ എട്ടാം വാര്‍ഷിക ഫണ്ട് കൈമാറ്റം സലാം ഹാജി മിസ്ബാര്‍ നിര്‍വ്വഹിച്ചു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹറിനില്‍ എത്തിയ വില്യാപ്പള്ളി താനിയുള്ളതില്‍ മഹല്ല് പ്രസിഡന്റ് പി.പി. ഇബ്രാഹീം ഹാജിയെ ഷാള്‍ അണിയിച്ചു ആദരിച്ചു. സഹീര്‍ പറമ്പത് നന്ദി പറഞ്ഞു. ഭാരവാഹികളായ മേമുണ്ട ഇബ്റാഹിം ഹാജി ,താനിയുള്ളതില്‍ ഹമീദ് ഹാജി ,പി പി ഹാഷിം ,ചാലില്‍ കുഞ്ഞഹമ്മദ് , ബഷീര്‍ഹാജി അനാറാത്ത്, അനസ് ഏലത്, സമീര്‍ മൈകുളങ്ങര, സിറാജ് സി.കെ., ലത്തീഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി