മനാമ: വൈജ്ഞാനിക വിപ്ലവത്തിന്റെ നാല്പത്തഞ്ചാണ്ടുകള്‍ പിന്നിടുന്ന ജാമിഅ മർകസ് സ്ഥാപകദിനം സമുചിതമായി ആചരിക്കാൻ മർകസ് ഗ്ലോബൽ കൗൺസിൽ പദ്ധതി തയ്യാറാക്കി. ഉന്നതമായ പൈതൃകത്തിലും സാമൂഹികനന്മയിൽ അധിസ്ഥിതമായി സമഗ്രമായ ആധുനിക വിദ്യാഭ്യാസമാണ് ജാമിഅ മർകസിന്റെ എല്ലാ സ്ഥാപനങ്ങളിലെയും പ്രത്യേകത. പരക്കെ അംഗീകരിക്കപ്പെട്ട ഈ മാതൃകയും ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനത്തിന് മർകസ് നൽകുന്ന വലിയ സംഭാവനയും ആഗോള സമൂഹത്തിന് കൂടുതൽ പരിചയപ്പെടുത്തുന്നതിന് ഉതകുന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് ഗ്ലോബൽ കൗൺസിൽ നേതൃത്വം നൽകും.
മർകസ് ദിനാചരണവുമായി ബന്ധപ്പെട്ട പദ്ധതികളും പ്രചാരണങ്ങളും ക്രമീകരിക്കുന്ന ചാപ്റ്റർ തല തജ്ഹീസ്, മർകസ് മുന്നേറ്റം വ്യക്തമാക്കുന്ന പ്രമുഖരുടെ സന്ദേശങ്ങൾ, മീഡിയ കാർഡുകൾ, വിഭവ സമാഹരണം, ഗുരുസന്നിധി, ഗ്ലോബൽ എഡ്യൂ സമ്മിറ്റ്, സ്നേഹവിരുന്ന് തുടങ്ങിയ പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും.