മനാമ: പ്രവാസി വെൽഫെയർ പ്രസിഡൻ്റായി ബദറുദ്ദീൻ പൂവാറിനേയും ജനറൽ സെക്രട്ടറിയായി സി. മുഹമ്മദലിയെയും ട്രഷറർ ആയി നസീം സബാഹിനെയും തിരഞ്ഞെടുത്തു. മുഹമ്മദലി മലപ്പുറം, ജമീല അബ്ദുൽ റഹ്മാൻ (വൈസ് പ്രസിഡൻ്റ്), മജീദ് തണല്‍ (വെല്‍കെയര്‍, മെഡ്കെയർ കണ്‍വീനര്‍), ഇര്‍ഷാദ് കെ (മെമ്പര്‍ഷിപ്പ് സെക്രട്ടറി), അസ്ലം വേളം (പി.ആര്‍, മീഡിയ), ഗഫൂര്‍ മൂക്കുതല (കലാ-സാസ്‌കാരികം), മുര്‍ഷാദ് വി. എൻ (യുവജനസംഘാടനം), റഫീഖ് മണിയറയിൽ (പ്രവാസി ക്ഷേമം), നൗമല്‍ റഹ്മാന്‍, രാജീവ് നാവായിക്കുളം, ഷിജീന ആഷിക്, റഷീദ സുബൈർ, നൗഷാദ്, സമീറ നൗഷാദ്, ഫാത്തിമ സാലിഹ്, അബ്ദുൽ ജലീൽ എന്നിവർ പ്രവർത്തന സമിതി അംഗങ്ങളുമാണ്.
വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. കോവിഡ് കാലത്ത് പ്രവാസി വെൽഫെയറിന്റെ സേവന വിഭാഗങ്ങളായ വെൽകെയറും മെഡ്കെയറും നടത്തിയ സേവന പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം മഹത്തായ ഈ സേവന പ്രവർത്തനങ്ങൾ നടത്തിയ പ്രവർത്തകരെ അഭിവാദ്യം ചെയ്യുകയും ചെയ്തു.
സോഷ്യൽ വെൽഫെയർ അസോസിയേഷൻ എന്ന പേരിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘടന പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്നതിൻ്റെ ഭാഗമായി പ്രവാസി വെൽഫെയർ, ബഹ്റൈൻ എന്ന പുതിയ പേര് സ്വീകരിച്ചത് ജനറൽബോഡി അംഗീകരിച്ചു. മുഹമ്മദ് എറിയാട് 2020 – 21 കാലത്ത് നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ബദറുദ്ദീൻ പൂവാർ അധ്യക്ഷനായിരുന്നു.