മനാമ: ബഹ്‌റൈൻ വളാഞ്ചേരി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സിഞ്ചിലുള്ള ബു അലി റെസ്റ്റോറന്റിൽ വെച്ചു നടന്ന സംഗമത്തിൽ അസോസിയേഷൻ മെമ്പർമാരും ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകരായ ചെമ്പൻ ജലാൽ, ബഷീർ അമ്പലായി, K. T സലിം, ഫസൽ ഹഖ്, മുഹമ്മദാലി മലപ്പുറം, നിയമവിദഗ്ധൻ മാധവൻ കല്ലത്ത്, മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര എന്നിവർ പങ്കെടുത്തു. അസോസിയേഷൻ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് മുനീർ ഒർവകൊട്ടിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത വാഗ്മി അബ്ദു റഹീം സഖാഫി നൽകിയ റമദാൻ സന്ദേശം സംഗമത്തെ ഭക്തി സാന്ദ്രമാക്കി. മുഖ്യ രക്ഷാധികാരി റഹിം ആതവനാട്, കരീം മോൻ, അഹമ്മദ് കുട്ടി, മുഹമ്മദാലി ഇരിമ്പിളിയം, റിഷാദ്, രാജേഷ്, ബിലാൽ, വാഹിദ്, ഹമീദ്, കരീം മാവണ്ടിയൂർ, നാസർ മോൻ, റഷീദ്, റിയാസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.