bahrainvartha-official-logo
Search
Close this search box.

ഈദ് ആശംസകൾ നേർന്ന് ബഹ്റെെന്‍ മന്ത്രിസഭാ യോഗം

New Project - 2022-04-27T021248.468

മനാമ: രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, ബ​ഹ്​​റൈ​ൻ ജ​ന​ത, അ​റ​ബ്, ഇ​സ്​​ലാ​മി​ക സ​മൂ​ഹം എ​ന്നി​വ​ർ​ക്ക് മ​ന്ത്രി​സ​ഭാ​യോ​ഗം​ ഈ​ദ്​ ആ​ശം​സ നേ​ർ​ന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ  പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഗുദൈബിയ പാലസിൽ  ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ മു​ൻ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ വാ​ർ​ഷി​ക അ​വ​ധി നീ​ട്ടി​ക്കൊ​ടു​ക്കാ​ൻ  പ്രധാനമന്ത്രി സിവിൽ സർവീസ് ബ്യൂറോയോട് നിർദ്ദേശിച്ചു.  2021 ഡി​സം​ബ​ർ 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 75 ദി​വ​സ​ത്തി​ല​ധി​കം അ​വ​ധി ബാ​ക്കി​യു​ള്ള​വ​ർ​ക്കാ​ണ്​ ഈ ​ആ​നു​കൂ​ല്യം.

പ​ത്ര, മാ​ധ്യ​മ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക്​ കൂ​ടു​ത​ൽ സു​താ​ര്യ​മാ​യും സ്വ​ത​ന്ത്ര​മാ​യും പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്ക​​ട്ടെ​യെ​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര പ​ത്ര സ്വാ​​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കാ​ബി​ന​റ്റ്​ ആ​ശം​സി​ച്ചു.രാജ്യത്തിന്റെ ദേശീയ വികസനത്തെ പിന്തുണയ്ക്കുന്നതിൽ മാധ്യമങ്ങളുടെ സജീവ പങ്ക് എടുത്തുകാട്ടുകയും ചെയ്തു. 

ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ വി​വി​ധ മേ​ഖ​ല​ക​ളി​ൽ രാ​ജ്യം നേ​ടി​യ വ​ള​ർ​ച്ച​യി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ങ്ക്​ ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്. ​തൊ​ഴി​ൽ വി​പ​ണി​യി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക്​ മാ​റ്റാ​ൻ സ​ർ​ക്കാ​റി​ന്​ സാ​ധി​ച്ച​താ​യും വി​ല​യി​രു​ത്തി. മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച ന​ട​ന്നു. മ​നു​ഷ്യ​വി​ഭ​വം, പ​രി​ശീ​ല​നം, തൊ​ഴി​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വി​വി​ധ അ​ന്താ​രാ​ഷ്​​ട്ര വേ​ദി​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ന്​ കാ​ബി​ന​റ്റ്​ അം​ഗീ​കാ​രം ന​ൽ​കി. സീ ​കാ​ർ​ഗോ സേ​വ​ന മേ​ഖ​ല​യി​ൽ ഈ​ജി​പ്​​തി​നെ പ​ങ്കാ​ളി​യാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കി. വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ളി​ലും യോ​ഗ​ങ്ങ​ളി​ലും പ​ങ്കാ​ളി​ക​ളാ​യ മ​ന്ത്രി​മാ​ർ റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!