മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ ” ദി യൂസേഴ്സ് മാന്വൽ ടു ട്രാൻസ്‌ഫോം യുവർ മൈൻഡ് ബോഡി ആൻഡ് ലൈഫ് എന്ന പേരിൽ ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാം (എൻ എൽ പി) വർഷോപ്പ് സംഘടിപ്പിക്കുന്നു. പ്രമുഖ മനശാസ്ത്രജ്ഞനും എൻ എൽ പി ഇന്റർനാഷണൽ സർട്ടിഫൈഡ് ടീച്ചറും ആയ ഡോക്ടർ പോൾ തോമസ് ആണ് വർക്ക്ഷോപ്പ് നിയന്ത്രിക്കുന്നത്. വർക്ഷോപ് ഏപ്രിൽ 27 വൈകിട്ട് 8.30 മുതൽ കെസിഎ അങ്കണത്തിൽ വെച്ചു നടക്കും.