bahrainvartha-official-logo
Search
Close this search box.

പ്രവാസി സമൂഹത്തെ ചേർത്ത് പിടിക്കലിൻ്റെ ആഹ്വാനവുമായി പ്രവാസി വെൽഫെയർ സ്നേഹ സംഗമം

Stage

pravasi welfarസാമൂഹിക ബോധവും ജനാധിപത്യ സ്വഭാവവും ഉള്ള പ്രവാസി സമൂഹമാണ് പ്രവാസി വെൽഫെയർ ലക്ഷ്യമിടുന്നതെന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി. പ്രവാസി വെൽഫെയർ മനാമ സോൺ കെ. സിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യർ തമ്മിൽ കാലുഷ്യം അലയടിക്കുന്ന കാലത്ത് സ്നേഹ സൗഹൃദങ്ങൾ ചേർത്ത് ഒരുമിച്ചിരിക്കുന്നത് പോലും വലിയൊരു രാഷ്ട്രീയ പ്രവർത്തനമാണ്. അസഹിഷ്ണുതാ സംസ്കാരം ബലപ്പെട്ടു കൊണ്ടിരിക്കുന്ന കാലത്ത് സൗഹൃദത്തിന്റെ സന്ദേശമാണ് പ്രവാസ ലോകത്തു നിന്നും കേൾക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.

ബഹ്റൈനിലെ സാമൂഹിക പ്രവർത്തന രംഗത്ത് കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി പ്രവർത്തിച്ചുവരുന്ന സോഷ്യൽ വെൽഫെയർ അസോസിയേഷൻ കൂടുതൽ പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നി പ്രവാസി വെൽഫെയർ എന്ന പേരിൽ കർമ രംഗത്ത് സജീവമാകുകയാണ്. ബഹ്റൈനിലെ പ്രവാസി സമൂഹത്തിനിടയിൽ ദുരിതമനുഭവിക്കുന്നവർക്ക് തുണയായി മാറാൻ ചുരുങ്ങിയ പ്രവർത്തന കാലയളവിൽ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്നും ജോലി നഷ്ടപ്പെട്ടും ജീവിത പ്രാരാബ്ധങ്ങൾ കാരണവും പ്രയാസമനുഭവിക്കുന്നവരെ കണ്ടെത്തി അവരെ സഹായിക്കുന്നതിനുള്ള പരിശ്രമങ്ങൾ പ്രവാസി വെൽഫെയറിൻ്റെ നേത്യത്വത്തിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികൾക്കായി കേന്ദ്ര കേരള സർക്കാരുകൾ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികൾ പരമാവധി ഗുണഭോക്താക്കളിലെത്തിക്കും. സാമൂഹിക സേവന പ്രവർത്തനങ്ങൾക്കുള്ള സന്നദ്ധ സംഘമായ വെൽകെയറിൻ്റെയും അവശ്യ മരുന്നുകൾ എത്തിച്ചു നൽകുന്ന മെഡ്കെയറിൻ്റെയും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും കൂടുതൽ വിപുലപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി. മനാമ സോണൽ പ്രസിഡൻറ് നൗമൽ റഹ്മാൻ സ്വാഗതവും രാജീവ് നാവായിക്കുളം നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!