മനാമ: ബഹ്‌റൈൻ പ്രതിഭ മെയ് ദിനാഘോഷത്തിന്റെ ഭാഗമായി, വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്യുന്നതായി ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ ജോയ് വെട്ടിയാടൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
തൊഴിലാളി ദിനമായ 01/05/2022 കാലത്തു 7.30 മുതൽ, തൊഴിലാളികളായ പ്രതിഭ അംഗങ്ങൾക്കായി അദ്‌ലിയ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു പ്രതിഭ ഹെൽപ്‌ലൈൻ ഒരുക്കുന്ന നിരവധി സൗജന്യ ടെസ്റ്റുകളും ഫ്രീ പരിശോധനയും ബോധവൽക്കരണ ക്ലാസും ഉൾക്കൊള്ളുന്ന മെഡിക്കൽ ക്യാമ്പും, വൈകിട്ട് 5 മണിക്ക് പ്രതിഭ ഹാളിൽ മെയ്ദിന അനുസ്മരണ പരിപാടിയിൽ, അനുസ്മരണ പ്രഭാഷണം, വനിതാ വേദി ഒരുക്കുന്ന സംഗീത ശില്പം, സ്വരലയ ഒരുക്കുന്ന വിപ്ലവ ഗാനങ്ങൾ, പ്രസംഗ വേദി ഒരുക്കുന്ന മെയ് ദിന സന്ദേശം ഉൾക്കൊള്ളുന്ന പ്രസംഗ മത്സരം എന്നിവ ഉണ്ടായിരിക്കും.
കൂടാതെ, വനിതാ വേദി ഒരുക്കുന്ന ഭക്ഷ്യധാന്യകിറ്റ് വിതരണം, ഹെല്പ്ലൈൻ തിരഞ്ഞെടുത്ത ലേബർ ക്യാമ്പിലെ താമസക്കാർക്ക് തയ്യാർ ചെയ്ത ഫുഡ്കിറ്റ് വിതരണം എന്നിവയും മെയ് ഒന്നിന് ഒരുക്കിയിരിക്കുന്നു. റമദാൻ മാസത്തിൽ ദിവസവും തുടർന്ന് വന്ന മെഗാ രക്തദാന ക്യാമ്പിന്റെ തുടർച്ചയെന്നോണം മെയ് ദിന പരിപാടിയായി പ്രതിഭ ഹെൽപ്‌ലൈൻ വിഭാഗം കിംഗ് ഹമദ് ആശുപത്രിയിൽ 04/05/2022 കാലത്ത് 7.30 മുതൽ രക്തദാന ക്യാമ്പും നടത്തുന്നതാണ്. സർവ്വ രാജ്യത്തുള്ള തൊഴിലാളികൾക്കും മുൻകൂട്ടിയുള്ള മെയ് ദിന ആശംസകൾ നേരുന്നതായി പ്രതിഭ ഭാരവാഹികൾ അറിയിച്ചു.