സൽമാബാദ് സുന്നി സെൻ്റർ ഉദ്ഘാടനം ചെയ്തു

WhatsApp Image 2022-04-29 at 9.23.03 AM

മനാമ: ഐ.സി.എഫ്. സൽമാബാദ് സെൻട്രൽ ആസ്ഥാന കേന്ദ്രമായ സുന്നി സെൻ്റർ ബഹ്റൈൻ നാഷനൽ പ്രസിഡണ്ട് കെ.സി.സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു. മജ്മള തഅലീമുൽ ഖുർആൻ മദ്രസ്സ ക്ലാസുകൾ , സ്കൂൾ ഓഫ് ഖുർആൻ വാരാന്ത്യ പഠന ക്ലാസുകൾ, എല്ലാ വ്യാഴാഴ്ചകളിലും നടക്കുന്ന സ്വലാത്ത് ആത്മീയ മജ്ലിസുകൾ എന്നിവ ഇനി മുതൽ പുതിയ സുന്നി സെൻ്ററിൽ നടക്കും.

ഐ.സി.എഫ്. സെൻട്രൽ കമ്മിറ്റിക്ക് കീഴിലായി റിലീഫ് & സർവ്വീസ് സെൽ, വളണ്ടിയർ വിംഗ് എന്നിവയും പ്രവർത്തിച്ച് വരുന്നു. ദാറുൽ ഖൈർ ഭവന പദ്ധതി, പ്രവാസി സുരക്ഷാ നിധി എന്നിവ ഐ.സി എഫിൻ്റ ജീവകാരുണ്യ പ്രവർത്തനത്തനങ്ങളിൽ ശ്രദ്ധേയമാണ്. പ്രവാസത്തിലിരിക്കെ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്കും , മാരഗ രോഗം കാരണം പ്രയാസപ്പെടുന്ന പ്രവാസികൾക്കും താങ്ങാവുന്ന പ്രവാസി സുരക്ഷാ നിധി കാമ്പയിൻ മെയ് മാസം നടക്കും.

ഐ.സി.എഫ്. സെൻട്രൽ പ്രസിഡണ്ട് ഉമർ ഹാജി ചേലക്കരയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സംഗമത്തിൽ കെ.സി.സൈനുദ്ധീൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. ഐ.സി.എഫ്. നാഷനൽ അഡ്മിൻ പ്രസിഡണ്ട് അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ , വി. പി. കെ. അബൂബക്കർ ഹാജി, അബ്ദ്യ റഹീം സഖാഫി വരവൂർ , ആർ. എസ്. സി. നാഷനൽ ചെയർമാൻ അബ്ദുള്ള രണ്ടത്താണി , ജനറൽ കൺവീനർ അഡ്വ: ഷബീറലി , ഹംസ ഖാലിദ് സഖാഫി , മുനീർ സഖാഫി ചേകനൂർ , ഷഫീഖ് മുസ്ല്യാർ വെള്ളൂർ, ഹാഷിം ബദറുദ്ദീൻ തിരുവനന്തപുരം, അക്ബർ കോട്ടയം, അഷ്റഫ് കോട്ടക്കൽ , വൈ.കെ. നൗഷാദ്, അർഷദ് ഹാജി കല്ലായി, ഷാജഹാൻ കൂരിക്കുഴി, ഷുക്കൂർ കുണ്ടൂർ, അബ്ദുൾ സലാം .കോട്ടക്കൽ സംബന്ധിച്ചു. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും റഹിം താനൂർ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!