മനാമ: ഐ.സി.എഫ് മനാമ സെന്‍ട്രല്‍ കമ്മറ്റിയുടെ ക്ഷേമ സര്‍വ്വീസ് സമിതിയുടെ കീഴില്‍ റമളാനില്‍ മുഴുവന്‍ ദിവസങ്ങളിലും സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ഇഫ്താര്‍ മനാമ സൂഖില്‍ കച്ചവടം ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസമായി മാറി. ദിവസവും ഇരുന്നൂറിലധികം ആളുകളാണ് ഇഫ്താറിനെത്തുന്നത്. ഇഫ്താറിനെത്തുന്നവര്‍ക്ക് മുഴുവന്‍ ദിവസത്തെ ഭക്ഷണവും പ്രവര്‍ത്തകരും പൊതു ജനങ്ങളും ഏറ്റെടുത്തു. നോമ്പ് തുറക്കാവശ്യമായ ഫ്രൂട്ട്‌സുകള്‍ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ ഏറ്റെടുത്തു. നിരവധി കമ്പനികളും ഇഫ്താറിനോട് സഹകരിച്ചു മുന്നോട്ട് വന്നപ്പോള്‍ വ്യത്യസ്ഥ വിഭവങ്ങളൊരുക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. നോമ്പ് തുറക്കുന്നതിന് 15 മിനുട്ട് മുമ്പ് ആരംഭിക്കുന്ന റമളാന്‍ പ്രഭാഷണത്തിന് ഐ.സി.എഫ് സംഘടനാ പ്രസിഡന്റ് ശാനവാസ് മദനി നേതൃത്വം നല്‍കി. ക്ഷേമകാര്യ സമിതിയുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകരാണ് ഇഫ്താറിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചിട്ടുള്ളത്. നോമ്പ് തുറക്ക് ശേഷം നിസ്‌കാരവും ചായയും കഴിഞ്ഞതിന് ശേഷമാണ് ആളുകള്‍ പിരിഞ്ഞുപോകുന്നത്.