മനാമ: പ്രവാസികൾക്കും കുടുംബത്തിനും പ്രയാസത്തിൽ സഹായഹസ്തമൊരുക്കുന്നതിനായി ഐ.സി.എഫ് ആവിഷ്കരിച്ച പ്രവാസി സുരക്ഷാ നിധി കാമ്പയിൻ സൽമാബാദ് സെൻട്രൽ തല ഉദ്ഘാടനം അബ്ദുൾ ഖാദർ പട്ടാമ്പിയിൽ നിന്ന്വി അപേക്ഷ സ്വീകരിച്ച് വി .പി’ കെ. അബൂബക്കർ ഹാജി നിർവ്വഹിച്ചു.
സൽമാബാദ് സുന്നി സെൻ്ററിൽ നടന്ന ചടങ്ങിൽ പ്രസിസണ്ട് ഉമർഹാജി ചേലക്കര അദ്ധ്യക്ഷത വഹിച്ചു ഐ.സി.എഫ് ൻ്റ ജീവകാരുണ്യ സേവന പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പദ്ധതയായ പ്രവാസി സുരക്ഷാ നിധിയിൽ അംഗമായിരിക്കെ ഗുരുതര രോഗങ്ങൾ പിടിപെടുകയോ പെട്ടെന്നുള്ള അപകടങ്ങൾ സംഭവിക്കുകയോ ചെയ്താൽ ഒരു ലക്ഷം രൂപ വരെ സഹായ ധനവും, മരണപ്പെടുന്നവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വരെ സഹായധനം വിതരണം ചെയ്യും.
അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ, അബ്ദുറഹീം സഖാഫി വരവൂർ , ഹംസ ഖാലിദ് സഖാഫി , ശുക്കൂർ കോട്ടക്കൽ, ഫൈസൽ ചെറുവണ്ണൂർ, വൈ.കെ. നൗഷാദ് , ഷാജഹാൻ കൂരിക്കുഴി, അഷ്റഫ് കോട്ടക്കൽ ,അക്ബർ കോട്ടയം , ശഫീഖ് മുസല്യാർ, ഹാഷിം ബദറുദ്ദീൻ , അബ്ദുൾ സലാം കോട്ടക്കൽ, അർഷദ് ഹാജി സംബന്ധിച്ചു