മനാമ: ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ റമദാൻ ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന രണ്ടാമത് ട്വന്റി 20 നാടൻ പന്ത് കളി ടൂർണമെന്റ് റവ. ഫാ. യൂഹാനോൻ വേലിക്കകത്ത് ഉത്ഘാടനം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ ചാരിറ്റി കൺവീനർ ശ്രീ. തോമസ് ഫിലിപ്പ് ടൂർണമെന്റിന് ആശംസകൾ നേർന്നു. ഉത്ഘാടന മത്സരങ്ങളിൽ തലപ്പാടി, മാങ്ങാനം, പാമ്പാടി ടീമുകൾ വിജയിച്ചു. BKNBF പ്രസിഡന്റ് റെജി കുരുവിളയുടെ അധ്യക്ഷതയിൽ ചേർന്ന ഉത്ഘാടന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് റോബിൻ എബ്രഹാം, ട്രഷറർ കുരുവിള പാമ്പാടി, അനീഷ് ഗൗരി, മനോഷ് കോര എന്നിവർ ടൂർണമെന്റിന് ആശംസകൾ അർപ്പിച്ചു. നാളെ നടക്കുന്ന മത്സരത്തിൽ
പാമ്പാടി × തലപ്പാടി (2.30 pm)
മാങ്ങാനം × കുറിച്ചി (3.30 pm)
പാമ്പാടി × മാങ്ങാനം (4.30 pm)
ടീമുകളെ നേരിടും.
